World
Anti-Zionist Jews protesting the State of Israel are marching on the streets
World

'ഇസ്രായേൽ നിരീശ്വരവാദികളായ സയണിസ്റ്റുകളുടെ സൃഷ്ടി'; ജറുസലേമിൽ സയണിസ്റ്റ് വിരുദ്ധ ജൂതരുടെ വൻ റാലി

Web Desk
|
12 Oct 2023 9:53 AM GMT

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1300 കടന്നു.

ജറുസലം: ഫലസ്തീനിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേലിൽ സയണിസ്റ്റ് വിരുദ്ധ ജൂതരുടെ വൻ പ്രതിഷേധ റാലി. പടിഞ്ഞാറൻ ജറുസലേമിൽനിന്ന് 30 കിലോമീറ്റർ അകലെ ബീസ് ഷെമേഷിലാണ് നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങിയത്.

നിരീശ്വരവാദികളായ സയണിസ്റ്റ് നേതാക്കളാണ് 75 വർഷങ്ങൾക്ക് മുമ്പ് ഇസ്രായേൽ രൂപീകരിച്ചത്. ഇസ്രായേലിന്റെ സ്ഥാപകർ ജൂത മതത്തിൽ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇസ്രായേലിന് വേണ്ടി ത്യാഗം സഹിക്കാൻ ഒരു ജൂതനും ബാധ്യതയില്ലെന്നും ഇവർ പറയുന്നു.

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1300 കടന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഇസ്രായേലിലെത്തി പിന്തുണ അറിയിച്ചു. ഹമാസിന്റെ പ്രഹരശേഷി കുറച്ചുകണ്ടതാണ് തങ്ങൾക്ക് വിനയായതെന്ന് ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. ഇത് ഇനി ഉണ്ടാവില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും സൈനിക വക്താവ് വ്യക്തമാക്കി.

ഗസ്സയിൽനിന്ന് പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടും ഇസ്രായേൽ ശക്തമായ ആക്രമണം നടത്തുന്നുണ്ട്. അതേസമയം കരയുദ്ധം ആരംഭിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.


Similar Posts