വർഷങ്ങൾക്ക് ശേഷം ഐ ഫോണിന്റെ ആവേശം കെടുത്തി സാംസങ്
|സ്മാർട്ട് ഫോൺ വിപണിയില്‍ സാംസങ് ഒന്നാം സ്ഥാനം കൈയ്യടക്കിയെന്നാണ് പുതിയ റിപ്പോർട്ട്
ന്യൂഡൽഹി: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍, ഐഫോണിന്റെ ആധിപത്യം അവസാനിക്കുന്നതായി കണക്കുകള്‍. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ, IDC യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, സാംസങ്ങാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത്. ഇതോടെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന ഐഫോണിന്റെ ഭരണം അവസാനിച്ചു.
2024ന്റെ ആദ്യ പാദത്തില്‍, 20.8% വിപണി വിഹിതവുമായി സാംസങ്, 60.1 ദശലക്ഷം യൂണിറ്റുകളാണ് കയറ്റി അയച്ചത്.അതെസമയം ആപ്പിളിന്റെ കയറ്റുമതി 10% കുറഞ്ഞു. അവര്‍ കയറ്റുമതി ചെയ്തത് 50.1 ദശലക്ഷം യൂണിറ്റുകളാണ്.കഴിഞ്ഞ വര്‍ഷം, ഇതേ പാദത്തില്‍ ആപ്പിള്‍ 55.4 ദശലക്ഷം ഐഫോണുകള്‍, കയറ്റി അയച്ചിരുന്നു.
2024 ലെ ആദ്യ പാദത്തില്‍, വെറും 40 ദശലക്ഷത്തിലധികം യൂണിറ്റുകള്‍, കയറ്റി അയച്ചതിനാല്‍, 14.1% വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് ചൈനീസ് നിര്‍മ്മാണ കമ്പനിയായ ഷഓമി. കഴിഞ്ഞ രണ്ട് വര്‍ഷമായി നേരിട്ട വലിയ തകര്‍ച്ചയില്‍ നിന്ന്, ഷഓമി ശക്തമായി തിരിച്ചുവരവാണ് നടത്തിയത്.സാംസങും ആപ്പിളും വിപണിയുടെ ഉയര്‍ന്ന തലം കൈവശം വെക്കുമെങ്കിലും, ചൈനയിലെ ഹുവാവെയ് കമ്പനിയുടെ തിരിച്ചുവരവും ഷഓമി, വിവോ,ഒപ്പോ, വണ്‍ പ്ലസ് തുടങ്ങിയവ സൃഷ്ടിക്കുന്ന വെല്ലുവിളികളും, വിപണിയില്‍ പ്രകടമാണ്.
ആഗോള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി, വര്‍ഷം തോറും 7.8% വര്‍ധിച്ച്, 2024 ന്റെ ആദ്യ പാദത്തില്‍ 289.4 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഗാലക്‌സി എസ് 24 സീരീസാണ്, ഈ വർഷത്തിന്റെ തുടക്കത്തിൽ, സാംസങ് അവതരിപ്പിച്ചത്. വന്‍വരവേല്‍പ്പാണ് ഈ മോഡലുകള്‍ക്ക് ലഭിച്ചത്. മുന്‍ പതിപ്പുകളോട് കാഴ്ചയില്‍ സാമ്യതയുണ്ടെങ്കിലും, പുതിയ ഹാര്‍ഡ് വെയറുകളാണ് ശ്രദ്ധേയമാക്കുന്നത്. എ.ഐ സൗകര്യങ്ങളോടെയാണ്, സാംസങ് ഗാലക്‌സി എസ് 24 സീരീസ് സ്മാര്‍ട്‌ഫോണുകള്‍ എത്തിയത്.
Galaxy S24 സ്മാർട്ട്‌ഫോണുകളുടെ ആഗോള വിൽപ്പന, കഴിഞ്ഞ വർഷത്തെ Galaxy S23 സീരീസുമായി താരതമ്യം ചെയ്യുമ്പോൾ 8% ഉയർന്നിരുന്നു.വിപണിയിൽ തിരിച്ചടി നേരിട്ടതിനാൽ, ആപ്പിളിന്റെ പുതിയ മോഡലിനെ ആകാംക്ഷയോടെയാണ് ടെക് പ്രേമികൾ കാത്തിരിക്കുന്നത്. പതിവ് പോലെ സെപ്തംബറില്‍, ഐഫോണുകളുടെ പുതിയ മോഡലുകള്‍ അവതരിപ്പിക്കും. സാധാരണ സ്റ്റാന്റേര്‍ഡ്, പ്ലസ്, പ്രോ, പ്രോമാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ്, ആപ്പിള്‍ അവതരിപ്പിക്കാറുള്ളത്. ഇത്തവണ അഞ്ച് ഐഫോണ്‍ മോഡലുകള്‍, ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതൽ പുതുമകളോടെയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഐ.ഒ.എസ് 18 എത്തുന്നത്. എ.ഐ ഫീച്ചറുകളാണ്, പ്രധാന പ്രത്യകത. എ.ഐ പ്രത്യേകതകള്‍ക്കായി, അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഓപ്പണ്‍ എ.ഐ'യുമായി ആപ്പിള്‍ കൈക്കോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്