ഇന്ധനം നിറക്കുന്നതിനിടെ സാങ്കേതിക തകരാർ; ആർട്ടിമിസ് ദൗത്യം വീണ്ടും മാറ്റി
|റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് മാറ്റിവെക്കാൻ തീരുമാനിച്ചത്. പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു.
ന്യൂയോർക്ക്: നാസയുടെ ചാന്ദ്രദൗത്യം ആർട്ടിമിസ്-1 വീണ്ടും മാറ്റിവെച്ചു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് മാറ്റിവെക്കാൻ തീരുമാനിച്ചത്. പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു. ഇന്ന് രാത്രി 11.47ന് വിക്ഷേപണം നടത്താനിരിക്കെയാണ് പ്രതിസന്ധി നേരിട്ടത്.
തകരാർ മൂലം ആഗസ്റ്റ് 29ന്റെ വിക്ഷേപണം ഇന്നത്തേക്ക് മാറ്റിയിരുന്നു. റോക്കറ്റിന്റെ 4 കോർ സ്‌റ്റേജ് എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണിത്. വിക്ഷേപണത്തിന് മുമ്പായി താഴ്ന്ന താപനിലയിലേക്ക് എല്ലാ എഞ്ചിനുകളും എത്തിക്കേണ്ടതുണ്ട്. എന്നാൽ ഒരു എഞ്ചിനിൽ ഇത് പറ്റിയില്ല. ഇതിനെ തുടർന്നാണ് അന്ന് വിക്ഷേപണം മാറ്റിയത്.
The #Artemis I mission to the Moon has been postponed. Teams attempted to fix an issue related to a leak in the hardware transferring fuel into the rocket, but were unsuccessful. Join NASA leaders later today for a news conference. Check for updates: https://t.co/6LVDrA1toy pic.twitter.com/LgXnjCy40u
— NASA (@NASA) September 3, 2022