World
കാബൂൾ വിടുമ്പോൾ ഷൂ ധരിക്കാൻ പോലും നേരം കിട്ടിയിരുന്നില്ല: അഷ്‌റഫ് ഗനി പറയുന്നു...
World

'കാബൂൾ വിടുമ്പോൾ ഷൂ ധരിക്കാൻ പോലും നേരം കിട്ടിയിരുന്നില്ല': അഷ്‌റഫ് ഗനി പറയുന്നു...

Web Desk
|
19 Aug 2021 5:41 AM GMT

അഫ്ഗാനില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടുമ്പോള്‍ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല. 'ഒരു കോട്ടും ഏതാനും വസ്ത്രങ്ങളും മാത്രാണ് കൈവശമുണ്ടായിരുന്നത്'

പെട്ടി നിറയെ പണവുമായാണ് രാജ്യംവിട്ടതെന്ന റിപ്പോർട്ടുകൾ തള്ളി അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി. ഷൂ ധരിക്കാൻ പോലും സമയം ലഭിച്ചിരുന്നില്ല. കയ്യിലെടുത്തത് കോട്ടും ഏതാനും വസ്ത്രങ്ങളും മാത്രമായിരുന്നുവെന്നും അഷ്‌റഫ് ഗനി പറഞ്ഞു. യുഎഇയിലാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമുള്ള അഷ്‌റഫ് ഗനിയുടെ ആദ്യത്തെ പ്രതികരണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അഫ്ഗാനില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടുമ്പോള്‍ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല. ഒരു കോട്ടും ഏതാനും വസ്ത്രങ്ങളും മാത്രാണ് കൈവശമുണ്ടായിരുന്നത്. പണവുമായി കടന്നുകളഞ്ഞു എന്ന തരത്തിലുള്ള വ്യക്തിഹത്യകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണള്ളും നുണകളുമാണ് പ്രചരിക്കുന്നത്. ഇതു സംബന്ധിച്ച് നിങ്ങൾക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ചോദിക്കാമെന്നും അഷ്റഫ് ഗനി പറഞ്ഞു.

താലിബാൻ, അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ അഷ്‌റഫ് ഗനി കാബൂൾ വിട്ടിരുന്നു. അദ്ദേഹം എവിടേക്കാണ് പോയതെന്ന ബുധനാഴ്ച രാത്രി വരെ സ്ഥിരീകരണമില്ലായിരുന്നു. താജിക്കിസ്ഥാനിലേക്ക് പോയെന്നായിരുന്നു തുടക്കം മുതലുള്ള റിപ്പോർട്ടുകൾ. എന്നാൽ താജിക്കിസ്ഥാൻ അഷ്‌റഫ് ഗനിക്ക് അനുമതി നിഷേധിച്ചതായി വാർത്തകൾ വന്നു. പിന്നാലെ ഗനി ഒമാനിലേക്ക് പോയെന്നും റിപ്പോർട്ടുകൾ പരന്നു.

ബുധനാഴ്ച രാത്രിയാണ് ഗനിക്ക് യുഎഇ അഭയം നല്‍കിയതായി സ്ഥിരീകരിച്ചത്. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് അഭയം നല്‍കിയതെന്നാണ് യു.എ.ഇ വ്യക്തമാക്കുന്നത്. അഷ്‌റഫ് ഗനിക്കൊപ്പം കുടുംബവും യുഎഇയില്‍ എത്തിയിരുന്നു.

Similar Posts