World
ഹവായി ദ്വീപിലെ കാട്ടുതീ; 36 മരണം, വ്യാപക നാശനഷ്ടം, പസഫിക് സമുദ്രത്തിൽ ചാടി രക്ഷപ്പെട്ട് ആളുകൾ
World

ഹവായി ദ്വീപിലെ കാട്ടുതീ; 36 മരണം, വ്യാപക നാശനഷ്ടം, പസഫിക് സമുദ്രത്തിൽ ചാടി രക്ഷപ്പെട്ട് ആളുകൾ

Web Desk
|
10 Aug 2023 2:23 PM GMT

ടൂറിസ്റ്റ് കേന്ദ്രമായ ലഹായിനയിലാണ് തീ പടർന്നത്.

ന്യൂയോർക്ക്: പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിൽ സർവനാശം വിതച്ച് കാട്ടുതീ. ടൂറിസ്റ്റ് കേന്ദ്രമായ ലഹായിനയിലാണ് തീ പടർന്നത്. അപകടത്തിൽ 36പേർ മരിച്ചു. ജീവൻ രക്ഷിക്കാൻ ആളുകൾ പസഫിക് സമുദ്രത്തിലേക്ക് അടക്കം എടുത്തുചാടിയതായാണ് റിപ്പോർട്ടുകൾ. ഇവരിൽ പലരെയും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 20പേരെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു.

ലഹായിനയിൽ അടുത്തടുത്തായി നൂറു കണക്കിന് വീടുകളും വൻകിട ഹോട്ടലുകളുമാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തെ കെട്ടിടങ്ങൾ പൂർണമായും അഗ്നിക്കിരയായി. 11,000 ടൂറിസ്റ്റുകളെ ദ്വീപില്‍നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പതിനാറോളം റോഡുകള്‍ അടച്ചു. ഇതോടെ മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലായി.

നഗരത്തിൽ വീശിയടിച്ച ചുഴലിക്കാറ്റാണ് കാട്ടുതീ വ്യാപിക്കാൻ കാരണമായത്. ചൊവ്വാഴ്ച രാത്രിയാണ് തീ പടരാൻ തുടങ്ങിയത്. ദ്വീപിലെ ആയിരം ഏക്കറോളം സ്ഥലം കാട്ടു തീയിൽ കത്തി നശിച്ചതായാണ് റിപ്പോർട്ടുകൾ.

Similar Posts