World
World
പാകിസ്താനിലെ ക്വറ്റയിൽ സ്ഫോടനം; ഒരാൾ മരിച്ചു
|5 Feb 2023 10:22 AM GMT
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ ഏറ്റെടുത്തു.
ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. പൊലീസ് ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ ഏറ്റെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്ന് തെഹ്രീകെ താലിബാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പൊലീസും സുരക്ഷാ സേനയും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
ജനുവരി 30 പെഷവാറിലെ പൊലീസ് ആസ്ഥാനത്തുണ്ടായ സ്ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.
Pakistan ⚡️Huge blast in Quetta near FC Mussa Check Point Quetta Balochistan; Many injured. pic.twitter.com/2clkPS7gvB
— Megh Updates 🚨™ (@MeghUpdates) February 5, 2023