World
ചൈനയുടെ ഭീഷണി: ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നല്‍കുമെന്ന് യുഎസ്
World

ചൈനയുടെ ഭീഷണി: ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നല്‍കുമെന്ന് യുഎസ്

Web Desk
|
16 Sep 2021 7:37 AM GMT

ചൈന ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ ആണവ അന്തര്‍വാഹിനികളും ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് യുഎസ് നല്‍കുക

ഓസ്‌ട്രേലിയയും ബ്രിട്ടനുമായുള്ള സൈനിക സഹകരണം യുഎസ് വര്‍ധിപ്പിക്കുന്നു. ചൈന ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ ആണവ അന്തര്‍വാഹിനികളും ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് യുഎസ് നല്‍കുക.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇതോടെ ഫ്രാന്‍സുമായുള്ള ദശലക്ഷക്കണക്കിനു ഡോളറിന്റെ കരാര്‍ ഓസ്‌ട്രേലിയ പിന്‍വലിക്കുമെന്നാണ് സൂചന.

ചൈനയില്‍ നിന്നുവരുന്ന ഭീഷണികളെ ചെറുക്കാന്‍ അത്യാധുനിക ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഓസ്‌ട്രേലിയയെ പ്രാപ്തരാക്കേണ്ടതുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു.

Similar Posts