World
Barack Obama, Wife Endorse Kamala Harris
World

'ഞങ്ങൾക്കാവുന്നതെല്ലാം ചെയ്യാം'; ഒബാമയും മിഷേലും കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചു

Web Desk
|
26 July 2024 9:50 AM GMT

ഒബാമയും മിഷേലും ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുന്ന ഒരു മിനിറ്റ് വിഡിയോ കമലാ ഹാരിസ് എക്‌സിൽ പോസ്റ്റ് ചെയ്തു.

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനാത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന കമലാ ഹാരിസിന് മുൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും പിന്തുണ പ്രഖ്യാപിച്ചു. ഒബാമയും മിഷേലും ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുന്ന ഒരു മിനിറ്റ് വിഡിയോ കമലാ ഹാരിസ് എക്‌സിൽ പോസ്റ്റ് ചെയ്തു.

''മിഷേലിനും എനിക്കും നിങ്ങളെ അംഗീകരിക്കുന്നതിൽ അഭിമാനിക്കാതിരിക്കാൻ കഴിയില്ല. ഈ തെരഞ്ഞെടുപ്പിലൂടെ നിങ്ങളെ ഓവൽ ഓഫീസിലെത്തിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും''-ഒബാമ പറഞ്ഞു.

ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ഇത് ചരിത്രമാകാൻ പോവുകയാണ് എന്നായിരുന്നു മിഷേളിന്റെ വാക്കുകൾ. ഇരുവരുടെ പിന്തുണക്ക് കമല നന്ദി പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പിൽനിന്ന് പിൻമാറിയതോടെയാണ് കമലാ ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിയാവുമെന്ന് ഉറപ്പായത്.

രണ്ടു തവണ പ്രസിഡന്റായ ഒബാമ ഡെമോക്രാറ്റുകൾക്കിടയിൽ വലിയ പിന്തുണയുള്ള നേതാവാണ്. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് കുറവ് വന്നിട്ടില്ല. മുൻ പ്രസിഡന്റ് ജോ ബൈഡന്റ് ഫണ്ട് സമാഹരണ വേളയിൽ ഒബാമ നൽകിയ പിന്തുണ അദ്ദേഹത്തിന് വലിയ തോതിൽ സഹായകരമായിരുന്നു.

Similar Posts