രജപക്സെ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി ശ്രീലങ്കന്‍ മന്ത്രിസഭയില്‍
|കഴിഞ്ഞ ദിവസമായിരുന്നു ബാസില്‍ ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ശ്രീലങ്കയില്‍ ഇനി സകുടുംബം സര്‍ക്കാര്‍. മഹിന്ദ രജപക്സെ നയിക്കുന്ന മന്ത്രിസഭയില്‍ ഇളയ സഹോദരന് ബാസില്‍ രജപക്സെ കൂടി എത്തിയതോടെ അധികാരം പൂര്‍ണ്ണമായും രജപക്സെ സഹോദരന്മാരുടെ കൈപ്പിടിയിലായി. കഴിഞ്ഞ ദിവസമായിരുന്നു ബാസില്‍ ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
പ്രസിഡന്റ് ഗോതാബയ രാജപക്സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, കൃഷിമന്ത്രി ചമൽ രാജപക്സെ എന്നിവർക്കുപുറമേയാണ് ബാസിലിന്റെ സ്ഥാനാരോഹണം. ഇവർക്കുപുറമേ മഹിന്ദയുടെ മകൻ നമൽ രാജപക്സെ കായികമന്ത്രിയാണ്. ചമലിന്റെ മകൻ ശശീന്ദ്ര രാജപക്സെയും മന്ത്രിയാണ്. ചമലിന്റെ മകൻ ശശീന്ദ്ര രാജപക്സെയും മന്ത്രിയാണ്. കുടുംബത്തിലെ മരുമകനായ നിപുണ റണാവക കാബിനറ്റ് അംഗവുമാണ്.
2007 മുതല്‍ 2015 വരെ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്നു ബാസില്‍. 2005-2010 കാലഘട്ടത്തിൽ അന്നത്തെ പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ പ്രസിഡന്റിന്റെ മുതിർന്ന ഉപദേശകനായി സേവനമനുഷ്ഠിച്ചു.