കോവിഡ് ഭീതിയിൽ വീണ്ടും ചൈന; ബീജിങ്ങിൽ പലയിടത്തും ലോക്ക്ഡൗൺ
|ചായോയാങിലും ഹൈദിയാനിലുമായി ആറ് കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.
ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് ഭീതിയില്‍ ചൈന. തലസ്ഥാന നഗരമായ ബീജിങ്ങില്‍ വിവിധയിടങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചായോയാങിലും ഹൈദിയാനിലും ആറ് കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.
വടക്കു കിഴക്കുള്ള ജൈലിൻ പ്രദേശത്ത് നിന്നുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയയാൾ ഡോങ് ചംഗിലെ റഫ്ൾസ് സിറ്റി മാൾ സന്ദർശിച്ചതിനാല്‍ അധികൃതര്‍ മാള്‍ അടപ്പിച്ചു. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അകത്തുള്ളവരെ പുറത്തേക്ക് വിടുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു.
മാളിനകത്ത് നിരവധി പേർ കോവിഡ് ടെസ്റ്റിന് വേണ്ടി വരി നിൽക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ അടച്ച മാള്‍ ഇന്നും തുറന്നിട്ടില്ല.
China group COVID-19 test in shopping mall of Beijing: Because a person contact of a person who has had a positive test result for COVID-19 was found In Raffles City of Beijing , thousands of customers and staff in the mall were gathered to force a COVID-19 test. pic.twitter.com/oDZS9CgYqV
— Gavinchi (@Gavin123chi) November 11, 2021