World
യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ല; വ്യക്തമാക്കി ബെലറൂസ് പ്രസിഡന്റ് ലുകാഷെങ്കോ
World

യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ല; വ്യക്തമാക്കി ബെലറൂസ് പ്രസിഡന്റ് ലുകാഷെങ്കോ

Web Desk
|
1 March 2022 10:35 AM GMT

ഇന്നലെ യു.എസ് തങ്ങളുടെ ബെലറൂസ് അടച്ചിരുന്നു. റഷ്യൻ താരങ്ങൾക്കൊപ്പം ബെലറൂസ് താരങ്ങളെയും അന്താരാഷ്ട്ര കായികമത്സരങ്ങളിൽ വിലക്കാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തിരുന്നു

യുക്രൈൻ അധിനിവേശത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരില്ലെന്ന് ബെലറൂസ് ഭരണാധികാരി അലെക്‌സാൻഡർ ലുകാഷെങ്കോ. നേരത്തെ യുക്രൈനിലേക്ക് സൈന്യത്തെ അയക്കുമെന്ന് ലുകാഷെങ്കോ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, വിവിധ ലോകരാജ്യങ്ങളും അന്താരാഷ്ട്ര സംഘങ്ങളും ബെലറൂസിനെതിരെ ഉപരോധനടപടികളുമായി രംഗത്തെത്തി.

ബെലറൂസ് സൈന്യം യുക്രൈനിലെ സൈനികനടപടിയുടെ ഭാഗമാകുന്നില്ലെന്നും ഒരിക്കലും അങ്ങനെ സൈന്യത്തെ അയച്ചിട്ടില്ലെന്നും ലുകാഷെങ്കോ വ്യക്തമാക്കി. ഇക്കാര്യം ആരോടും തെളിയിക്കാനാകും. റഷ്യൻ നേതൃത്വം ഒരിക്കലും തങ്ങൾക്കുമുന്നിൽ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഭാവിയിലും യുക്രൈനിലെ പ്രത്യേക സൈനിക നടപടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ലുകാഷെങ്കോ വ്യക്തമാക്കി.

കിയവ് പിടിച്ചടക്കാൻ റഷ്യയ്ക്ക് പിന്തുണയുമായി ബെലറൂസ് സൈന്യത്തെ അയച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ ആശങ്കയുയർന്നിരുന്നു. ബെലറൂസിലെ സൈനികതാവളത്തിൽ വച്ചും റഷ്യ യുക്രൈനുനേരെ ആക്രമണം നടത്തിയിരുന്നു. ബെലറൂസിന്റെ പരമാധികാരത്തെ പരിഹസിക്കുകയാണ് റഷ്യ ചെയ്യുന്നതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി വക്താവ് നെഡ് പ്രൈസ് കുറ്റപ്പെടുത്തി.

ഇന്നലെ ബെലറൂസിലെ തങ്ങളുടെ എംബസി അമേരിക്ക അടച്ചിരുന്നു. സുരക്ഷാകാരണങ്ങളാലാണ് നടപടിയെന്നാണ് യു.എസ് വൃത്തങ്ങൾ വ്യക്തമാക്കിയത്. റഷ്യൻ താരങ്ങൾക്കൊപ്പം ബെലറൂസ് താരങ്ങളെയും അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ വിലക്കാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

Summary: Belarus president Alexander Lukashenko has told state media that his forces will not join Russian troops in the invasion of Ukraine

Similar Posts