അഞ്ചു മക്കളെ കഴുത്തറുത്ത് കൊന്ന അമ്മയ്ക്ക് 16 വര്‍ഷത്തിനു ശേഷം ദയാവധം
|56കാരിയായ ജെനീവീവ് ലെർമിറ്റാണ് പ്രതി. 2007 ഫെബ്രുവരി 28നാണ് കൊലപാതകം നടന്നത്
ബ്രസല്‍സ്: അഞ്ചു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുകയായിരുന്ന ബെല്‍ജിയം സ്വദേശിനിയെ ഒടുവില്‍ ദയാവധത്തിന് വിധേയയാക്കി. ഇവരുടെ അഭ്യര്‍ഥന പ്രകാരമാണ് ദയാവധത്തിന് അനുമതി നല്‍കിയതെന്ന് ഏജന്‍സ് ഫ്രാന്‍സ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകം നടന്ന് 16 വര്‍ഷത്തിനു ശേഷമാണ് ദയാവധം.
56കാരിയായ ജെനീവീവ് ലെർമിറ്റാണ് പ്രതി. 2007 ഫെബ്രുവരി 28നാണ് കൊലപാതകം നടന്നത്. കുട്ടികളുടെ പിതാവ് സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് വീട്ടില്‍ വച്ച് കത്തി ഉപയോഗിച്ച് മൂന്ന് മുതല്‍ 14 വയസ് വരെ പ്രായമുള്ള മകനെയും നാലു പെണ്‍മക്കളെയും ജെനീവീവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2008ൽ ലെർമിറ്റിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും 2019ൽ മാനസികരോഗാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൊലപാതകം നടന്ന് 16 വര്‍ഷത്തിനു ശേഷം തന്‍റെ ക്ലയന്‍റ് ദയാവധത്തിലൂടെ മരിച്ചുവെന്ന് അവളുടെ അഭിഭാഷകൻ നിക്കോളാസ് കോഹൻ പ്രാദേശിക മാധ്യമങ്ങളിലെ എഎഫ്‌പി റിപ്പോർട്ടുകള്‍ സ്ഥിരീകരിച്ചു.
"അവൾ ആരംഭിച്ചത് പൂർത്തിയാക്കാൻ അവൾക്ക് വേണ്ടിയായിരിക്കാം, കാരണം അടിസ്ഥാനപരമായി അവൾ അവരെ കൊന്നപ്പോൾ അവളുടെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു."മനശാസ്ത്രജ്ഞയായ എമിലി മാരോയിറ്റ് പറഞ്ഞു.
ബെല്‍ജിയത്തില്‍ 2002 മുതല്‍ ദയാവധം അനുവദനീയമാണ്. അസഹീനയമായ മാനസികവും ശാരീരികവും മാത്രമല്ല സുഖപ്പെടുത്താൻ കഴിയാത്തതുമായ രോഗാവസ്ഥയിലുള്ള ആളുകള്‍ക്ക് ദയാവധം തെരഞ്ഞെടുക്കാൻ ഇവിടെ അനുമതി നല്‍കും.