World
ഭൂമിയില്‍ നിന്ന് കാണാതായ പക്ഷിയെ 140 വര്‍ഷത്തിനു ശേഷം കണ്ടെത്തി
World

ഭൂമിയില്‍ നിന്ന് കാണാതായ പക്ഷിയെ 140 വര്‍ഷത്തിനു ശേഷം കണ്ടെത്തി

Web Desk
|
20 Nov 2022 4:31 PM GMT

ബ്ലാക്ക് നേപ്പഡ് ഫെസന്‍റ് പീജ്യണ്‍ എന്ന ഇനത്തില്‍ പെടുന്ന പക്ഷിയെയാണ് വീണ്ടും കണ്ടെത്തിയത്

140 വര്‍ഷം മുന്‍പ് ഭൂമിയില്‍ നിന്ന് കാണാതായ അപൂര്‍വയിനം പ്രാവിനെ വീണ്ടും കണ്ടെത്തി. ബ്ലാക്ക് നേപ്പഡ് ഫെസന്‍റ് പീജ്യണ്‍ എന്ന ഇനത്തില്‍ പെടുന്ന പക്ഷിയെയാണ് വീണ്ടും കണ്ടെത്തിയത്. പാപ്പുവ ന്യൂഗിനിയയിലാണ് ഈ പക്ഷിയെ വീണ്ടും കണ്ടെത്തിയത്.

വംശനാശം സംഭവിച്ചെന്ന് കരുതിയ പക്ഷിയെ ഒരു മാസം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഇതിനു മുന്‍പ് 2019ല്‍ ഫെര്‍ഗുസണ്‍ ദ്വീപില്‍ ഈ വിഭാഗത്തിലെ പ്രാവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രദേശത്തെ വേട്ടക്കാരില്‍ നിന്നുമാണ് അപൂര്‍വയിനം പക്ഷിയുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജേസണ്‍ ഗ്രെഗ് പറഞ്ഞത്.

തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങാനിരിക്കവേയാണ് സംഘത്തിന്‍റെ ക്യാമറയില്‍ പ്രാവ് പതിഞ്ഞത്. പക്ഷികളെ വംശനാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പക്ഷി ഗവേഷകരുടെ നിരീക്ഷണം. 1882ന് ശേഷം ആദ്യമായാണ് ഫെസന്‍റിന്‍റെ ചിത്രം ലഭിച്ചത്.

Summary- Some 140 years after the black-naped pheasant-pigeon was last sighted by scientists, researchers have rediscovered the rare bird.

Similar Posts