ജസ്റ്റിന് ട്രൂഡോയും സോഫിയും വേര്‍പിരിഞ്ഞു
|നിയമപരമായി വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്
ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയറും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചു. ഇരുവരും ഇന്‍സ്റ്റഗ്രാമിലാണ് ഇക്കാര്യം അറിയിച്ചത്.
"അര്ഥവത്തായതും ബുദ്ധിമുട്ടുള്ളതുമായ നിരവധി സംഭാഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. എല്ലായ്പ്പോഴും എന്നപോലെ, ഞങ്ങള്‍ അഗാധമായ സ്നേഹവും ബഹുമാനവുമുള്ള അടുപ്പമുള്ള കുടുംബമായി തുടരും. ഞങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി, ഞങ്ങളുടെയും അവരുടെയും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു"- എന്നാണ് ട്രൂഡോയും സോഫിയും അറിയിച്ചത്.
18 വര്‍ഷം മുന്‍പ് 2005 മെയിലാണ് ജസ്റ്റിന് ട്രൂഡോയും സോഫിയും വിവാഹിതരായത്. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സോഫിയും പ്രധാനമന്ത്രിയും കുട്ടികളെ സുരക്ഷിതത്വവും സ്നേഹവുമുള്ള അന്തരീക്ഷത്തിൽ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഓഫീസ് അറിയിച്ചു.
Summary- Canadian Prime Minister Justin Trudeau and his wife Sophie are separating and have signed a legal agreement, his office said in a statement on Wednesday that appeared to mark the end of the couple's 18-year marriage.