World
donald trump letter poison

 പാസ്കൽ ഫെറിയര്‍/ഡൊണാള്‍ഡ് ട്രംപ്

World

ട്രംപിന് വിഷം കലര്‍ന്ന കത്തയച്ച കേസില്‍ 56കാരിക്ക് 22 വര്‍ഷം തടവ്

Web Desk
|
18 Aug 2023 7:40 AM GMT

ഫ്രഞ്ച് കുടിയേറ്റക്കാരിയായ ഫെറിയറിന് ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള രണ്ടു കുട്ടികളുടെ മാതാവാണെന്നും അഭിഭാഷകന്‍ അറ്റോർണി യൂജിൻ ഓം പറഞ്ഞു

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വിഷം കലര്‍ന്ന കത്തയച്ച കേസില്‍ കനേഡിയന്‍ സ്വദേശിനിക്ക് 22 വര്‍ഷം തടവ്. 56 കാരിയായ പാസ്കൽ ഫെറിയര്‍ക്കാണ് ജൈവ ആയുധ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

ഫ്രഞ്ച് കുടിയേറ്റക്കാരിയായ ഫെറിയറിന് ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള രണ്ടു കുട്ടികളുടെ മാതാവാണെന്നും അഭിഭാഷകന്‍ അറ്റോർണി യൂജിൻ ഓം പറഞ്ഞു. 2020 സെപ്തംബറില്‍ കാനഡ-യുഎസ് അതിര്‍ത്തിയില്‍ വെച്ചാണ് പാസ്‌കേല്‍ അറസ്റ്റിലാവുന്നത്. സ്വന്തമായി നിര്‍മ്മിച്ചെടുത്ത റിസിന്‍ എന്ന വിഷ പഥാര്‍ത്ഥം കത്തില്‍ പുരട്ടി ട്രംപിന് ഭീഷണി കത്തയച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുമ്പാണ് സംഭവം.

കത്തില്‍, ട്രംപിനെ വൃത്തികെട്ട സ്വേച്ഛാധിപതി എന്ന് വിശേഷിപ്പിക്കുകയും മത്സരം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഇവര്‍ക്കെതിരെ ഒന്‍പത് കുറ്റങ്ങള്‍ വേറെയും നിലനില്‍ക്കുന്നുണ്ട്. അതില്‍ എട്ടെണ്ണം ടെക്‌സസിലെ ഫെറിയര്‍ പൊലീസിനും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും സമാനമായ കത്തുകള്‍ അയച്ചിട്ടുണ്ട്.

Similar Posts