100 ശതമാനം മരണനിരക്കുള്ള കോവിഡ് വൈറസ് ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്
|ജനിതക വ്യത്യാസം വരുത്തിയ വൈറസിനെയാണ് ചൈന പരീക്ഷിച്ചത്
ബീജിംഗ്: കോവിഡ് മഹാമാരി തീര്‍ത്ത പ്രത്യാഘാതത്തില്‍ നിന്നും ഇതുവരെ ലോകം കരകയറിയിട്ടില്ല. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ ദശാശ്ബദങ്ങളോളം നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതിയ രൂപത്തില്‍ കോവിഡ് ഇപ്പോഴും പല രാജ്യങ്ങളിലും പിടിമുറുക്കിയിട്ടുണ്ട്.ഇതിനിടയിലാണ് ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്ത ചൈനയില്‍ നിന്നും പുറത്തുവരുന്നത്. 100 ശതമാനം മരണനിരക്കുള്ള കോവിഡ് വൈറസ് ചൈന പരീക്ഷിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ജനിതക വ്യത്യാസം വരുത്തിയ വൈറസിനെയാണ് ചൈന പരീക്ഷിച്ചത്. പരീക്ഷണത്തിന് ഇരയായ എലികള്‍ എട്ടുദിവസത്തിനകം ചത്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈറസ് ബാധയേറ്റ് ചത്ത എലികളെ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. തലച്ചോറിന് പുറമേ അവയുടെ ശ്വാസകോശം, എല്ലുകള്‍, കണ്ണുകള്‍, ശ്വാസ നാളം എന്നിവയെയെല്ലാം അണുക്കള്‍ ബാധിച്ചിരുന്നു. തലച്ചോറിലെ അണുബാധയാണ് എലികളുടെ ജീവനെടുത്തത്. ചാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ എലികളുടെ ഭാരം ക്രമാതീതമായി കുറയുകയും അലസത ബാധിക്കുകയും ചെയ്തു. ചാകുന്നതിന്‍റെ തലേദിവസം കണ്ണുകള്‍ പൂര്‍ണമായി വെളുത്ത നിറത്തിലാവുകയായിരുന്നു. അണുക്കള്‍ ബാധിച്ചാല്‍ മനുഷ്യരിലും സമാന അവസ്ഥകള്‍ ഉണ്ടായേക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്.2017ല്‍ മലേഷ്യന്‍ ഈനാംപേച്ചികളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജിഎക്സ് /2017വൈറസിന്‍റെ പരിവര്‍ത്തനം ചെയ്ത പതിപ്പായിരുന്നു പരീക്ഷണത്തിന് ഉപയോഗിച്ചത്.
കോടിക്കണക്കിനാളുകളുടെ ജീവനെടുത്ത കൊറോണ് വൈറസിന്‍റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് മഹാമാരിയുടെ തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കയടക്കം പല രാജ്യങ്ങളും ചൈനക്കെതിരെ രംഗത്തുവന്നിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞര്‍ തന്നെ ഈ വാദത്തെ പിന്തുണച്ചിരുന്നു.അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനും(എഫ്ബിഐ) ഇതു സ്ഥിരീകരിച്ചിരിച്ചു. എന്നാല്‍ ചൈന ആരോപണങ്ങളെ നിഷേധിച്ചിരുന്നു.