ഉഗാണ്ടയുടെ ഏക വിമാനത്താവളം ചൈന പിടിച്ചെടുത്തേക്കും
|കരാർ പ്രകാരം അന്താരാഷ്ട്ര മധ്യസ്ഥതയില്ലാതെ തന്നെ വിമാനത്താവളം ചൈനക്ക് പിടിച്ചെടുക്കാവുന്നതാണ്
ചൈനയിൽ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് മൂലം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടക്ക് ഏക അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. 2015ൽ എടുത്ത ലോണിന്റെ ഭാഗമായുള്ള കരാറിലെ വ്യവസ്ഥകൾ മൂലം എന്റെബേ വിമാനത്താവളം ചൈനയ്ക്ക് ലഭിക്കുമെന്ന സ്ഥിതിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരാർ പ്രകാരം അന്താരാഷ്ട്ര മധ്യസ്ഥതയില്ലാതെ തന്നെ വിമാനത്താവളം ചൈനക്ക് പിടിച്ചെടുക്കാവുന്നതാണ്.
2015-ലാണ് യുഗാണ്ടൻ സർക്കാർ, ചൈനയുടെ എക്‌സ്‌പോർട് ഇംപോർട് ബാങ്കിൽ നിന്ന് 20.7 കോടി യുഎസ് ഡോളർ കടമെടുത്തത്. എന്റബേ വിമാനത്താവളത്തെ രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു രണ്ട് ശതമാനം പലിശ നിരക്കിൽ യുഗാണ്ടൻ സർക്കാർ വായ്പയെടുത്തത്. ഏഴ് വർഷത്തെ ഗ്രേസ് പീരിഡ് അടക്കം 20 വർഷമായിരുന്നു വായ്പാ കാലാവധി. യുഗാണ്ടയുടെ ധനമന്ത്രാലയവും വ്യോമമന്ത്രാലയവുമാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്.
എന്നാൽ കരാറിലെ പല വ്യവസ്ഥകളും ഉഗാണ്ടക്ക് തിരിച്ചടിയാകുന്നതാണ്. ചൈന ഉൾപ്പെടുത്തിയ വിവാദ വ്യവസ്ഥകൾ വിമാനത്താവളത്തിനു മേൽ അവർക്ക് നിർണായക സ്വാധീനം നൽകുന്നതാണ്. ഉഗാണ്ടൻ സിവിൽ എവിയേഷൻ അതോറിറ്റിക്ക് അവരുടെ ബജറ്റിനും തന്ത്രപരമായ പദ്ധതികൾക്കുമായി ലോൺ നൽകിയ ബാങ്കിന്റെ അനുമതി തേടണമെന്നതാണ് വ്യവസ്ഥകളിലൊന്ന്.
സാമ്പത്തിക കരാറിലെ ചില വ്യവസ്ഥകൾ പ്രകാരം ലോൺ അടക്കാത്ത പക്ഷം എന്റബെ അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് ഉഗാണ്ടൻ ആസ്തികളും പിടിത്തെടുക്കാൻ വായ്പ നൽകിയവർക്ക് അധികാരമുണ്ടെന്ന് ഉഗാണ്ട സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ലോണിനു മേൽ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉടലെടുക്കുന്ന പക്ഷം വിമാനത്താവളം ചൈനീസ് നിയന്ത്രണത്തിലേക്ക് പോകുന്നതിനെ സാധൂകരിക്കുന്നതാണ് ഇത്. കരാറിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കി ഒഴിവാക്കി കരാർ പരിഷ്‌കരിക്കണമെന്ന യുഗാണ്ടയുടെ ആവശ്യം ചൈന നിരാകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Uganda, an African country, may lose its only international airport due to non-repayment of a loan from China. It is reported that Entebbe Airport is in a position to be acquired by China due to the terms of the agreement as part of the loan taken in 2015. Under the agreement, China could seize the airport without international intervention.