World
Chinese Woman Goes To Pak To Meet Man She Fell In Love With On Snapchat
World

സ്നാപ്പ്ചാറ്റില്‍ പരിചയപ്പെട്ട യുവാവിനെ തേടി ചൈനീസ് യുവതി പാകിസ്താനില്‍

Web Desk
|
28 July 2023 3:35 AM GMT

21കാരിയായ ഗുവോ ഫെങ് ആണ് 18കാരനായ ജാവേദിനെ തേടി പാകിസ്താനിലെത്തിയത്

പെഷവാര്‍: അതിര്‍ത്തി കടന്നുള്ള മറ്റൊരു സോഷ്യല്‍ മീഡിയ പ്രണയകഥ കൂടി പാകിസ്താനില്‍ നിന്ന് പുറത്തുവന്നു. ഇത്തവണ സ്നാപ്‍ചാറ്റ് വഴി പരിചയപ്പെട്ട 18കാരനെ തേടി പാകിസ്താനിലെത്തിയത് ചൈനീസ് യുവതിയാണ്.

21കാരിയായ ഗുവോ ഫെങ് ആണ് 18കാരനായ ജാവേദിനെ തേടി പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെത്തിയത്. ഇരുവരും മൂന്ന് വര്‍ഷം മുന്‍പാണ് സ്നാപ്‍ചാറ്റിലൂടെ പരിചയപ്പെട്ടത്. മൂന്ന് മാസത്തെ സന്ദർശന വിസയുമായി ചൈനയിൽ നിന്ന് ഗിൽജിത് വഴി റോഡ് മാർഗമാണ് ഗുവോ ഫെങ് ഇസ്ലാമാബാദിലെത്തിയത്. അഫ്ഗാന്‍ അതിർത്തിയിലുള്ള ബജൗർ സ്വദേശിയാണ് ജാവേദ്. ജാവേദ് യുവതിയെ സമര്‍ബാഗിലെ ബന്ധുവിന്‍റെ വീട്ടിലേക്കാണ് കൊണ്ടുപോയത്.

യുവതിക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ലോവർ ദിർ ജില്ലാ പൊലീസ് ഓഫീസർ സിയാവുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ പക്കല്‍ മതിയായ യാത്രാരേഖകളുണ്ട്. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

രാജസ്ഥാനില്‍ നിന്നുള്ള 34കാരിയായ അഞ്ജു ഫേസ് ബുക്ക് സുഹൃത്തിനെ തേടി പാകിസ്താനിലെത്തിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ചൈനീസ് യുവതിയുടെ വാര്‍ത്തയും പുറത്തുവന്നത്. അതിനു മുന്‍പ് സീമ ഹൈദർ എന്ന പാക് യുവതി ഡല്‍ഹി സ്വദേശിയായ സച്ചിന്‍ മീണ എന്ന യുവാവിനെ തേടി എത്തിയതും വാര്‍ത്തയായിരുന്നു. കോവിഡ് കാലത്ത് പബ്ജി കളിച്ചാണ് ഇരുവരും പരിചയത്തിലായത്. ഇരുവരും വിവാഹിതരായി. സീമ ഇന്ത്യന്‍ പൌരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കുകയും ചെയ്തു.

Summary- Another cross border love story, a Chinese woman has travelled to Khyber Pakhtunkhwa province to meet a Pakistani man whom she befriended and fell in love with on snapchat.

Similar Posts