World
വരുന്നു ബജറ്റ് വാക്സിന്‍; ചരിത്രം തിരുത്തുമോ കൊബെവാക്‌സ്‌
World

വരുന്നു ബജറ്റ് വാക്സിന്‍; ചരിത്രം തിരുത്തുമോ കൊബെവാക്‌സ്‌

Web Desk
|
11 Jan 2022 1:43 PM GMT

വാക്‌സിന്‍ സമത്വം ഉറപ്പാക്കുന്നതിലൂടെ കോവിഡ്-19 ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍

കോവിഡ് വാക്‌സിന്‍ എടുത്തവരും അല്ലാത്തവരും ഇപ്പോഴും ഭയത്തിന്റെയും ഉത്കണ്ഠയുടെയും നിഴലിലാണ് ജീവിക്കുന്നത്. വാക്‌സിന്‍ എടുത്തവരില്‍ പോലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതാണ് ഇതിന് കാരണം. വാക്‌സിന്‍ എടുത്തവര്‍ പോലും കോവിഡില്‍ നിന്ന് പൂര്‍ണ്ണമായും സുരക്ഷിതരായിട്ടില്ല. എങ്കിലും വൈറസിന്റെ സാന്നിധ്യവും അതിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുക്കുമ്പോള്‍ വാക്‌സിനാണ് ഏക രക്ഷാമാര്‍ഗം.

കോവിഡ് -19 നെതിരെയുള്ള മിക്ക വാക്‌സിനുകളും വികസിത രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. വാക്‌സിന്‍ സമത്വം ഉറപ്പാക്കുന്നതിലൂടെ കോവിഡ്-19 ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. എല്ലാവരിലേക്കും വാക്‌സിന്‍ എത്തക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം.


അമേരിക്കയിലെ ടെക്‌സാസിലെ ചില ശ്‌സ്ത്രജ്ഞര്‍ ഇതിനായി ചെലവ് കുറഞ്ഞ വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. 'കൊബെവാക്‌സ്‌'( Corbevax ) എന്നു പേരുള്ള വാക്‌സിന്‍ 'പീപ്പിള്‍സ് കോവിഡ് വാക്‌സിന്‍' എന്ന സ്ഥാപനമാണ് വികസിപ്പിച്ചത്. കോവിഡ് 19 പകര്‍ച്ച വ്യാധിക്കെതിരെ പോരാടാന്‍ വികസ്വര രാജ്യങ്ങളേയും അവികസിത രാജ്യങ്ങളേയും സഹായുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ കോവിഡ് 19 തടയാനാകുമെന്നാണ് നിര്‍മാതാക്കള്‍ വിശ്വസിക്കുന്നത്.

ടെക്‌സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും ഹൂസ്റ്റണിലെ ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിനും ചേര്‍ന്ന് 2021 അവസാനത്തോടെ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യഅംഗീകരിച്ചു. ഇന്ത്യയില്‍, ഓപ്പണ്‍ ലൈസന്‍സോടെ ബയോളജിക്കല്‍ ഇ ലിമിറ്റഡ് എ്ന്ന സ്ഥാപനത്തിന് ഇതിന്റെ ഉത്പാദനാവകാശം കൈമാറി.


ലോകത്തിലെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനും പകര്‍ച്ചവ്യാധി തടയുന്നതിനുമുള്ള ആദ്യപടിയാണിതെന്നും പുതിയ സാങ്കേതികവിദ്യ, ആഗോള മാനുഷിക പ്രതിസന്ധി തടയാനുള്ള ഒരു മാര്‍ഗമാണെന്നും ബെയ്ലര്‍ ആന്‍ഡ് കോയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ പ്രൊഫസറും ഡീനുമായ ഡോ. പീറ്റര്‍ ഹോട്ടെസ്. - ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, ആഫ്രിക്കയിലെ ഏഴ് രാജ്യങ്ങള്‍ മാത്രമാണ് 40% വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.

സെയ്‌ഷെല്‍സ് (79.50%), മൗറീഷ്യസ് (71.50%) തുടങ്ങിയ രാജ്യങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പുകളുടെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍, മാലി (1.90%), സൗത്ത് സുഡാന്‍ (1.40%), ഗിനിയ (1.10%), ചാഡ് (0.50%) കോംഗോ (0.10%) തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡിനെതിരെയുള്ള പ്രതിരോധ നടപടികള്‍ മന്ദഗതിയിലാണ്.

Related Tags :
Similar Posts