ഇസ്രായേലിൽ കുതിച്ചുയർന്ന് കോവിഡ്; ടി.പി.ആർ 39 ശതമാനം
|ഞായറാഴ്ച രാജ്യത്തുടനീളം 26,200 പി.സി.ആർ, ആന്റിജൻ ടെസ്റ്റുകളാണ് നടത്തിയ
തെൽ അവീവ്: ഇസ്രായേലിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഞായറാഴ്ച മാത്രം 10,000-ലേറെ പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചതെന്ന് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പ്രതിസന്ധി രൂക്ഷമായിരുന്ന ഏപ്രിൽ ആദ്യവാരത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
ഞായറാഴ്ച രാജ്യത്തുടനീളം 26,200 പി.സി.ആർ, ആന്റിജൻ ടെസ്റ്റുകളാണ് നടത്തിയത്. ഇതിൽ 38.95 ശതമാനമാളുകൾക്കും രോഗം സ്ഥിരീകരിച്ചു. തീവ്ര രോഗബാധയുള്ളവരുടെ എണ്ണത്തിലും വർധനവുണ്ട്. നിലവിൽ 168 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. അതീവ ഗുരുതരാവസ്ഥയിലുള്ള 32 പേർ യന്ത്രസഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
കോവിഡ് തുങ്ങിയതിനു ശേഷം ഇസ്രായേലിൽ 10,908 പേർ രോഗബാധയെ തുടർന്ന് മരണമടഞ്ഞു എന്നാണ് കണക്ക്. 2021 ഡിസംബർ അവസാനം മുതൽക്കാണ് സ്ഥിതിഗതികൾ രൂക്ഷമാവാൻ തുടങ്ങിയത്. ജനുവരി 25-ന് പ്രതിദിന കേസുകൾ 80,643 ആയി ഉയർന്നു. മാർച്ച് അവസാനത്തിലും ഏപ്രിൽ തുടക്കത്തിലുമായി 9000-നും 10000-നുമിടയിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു.