World
World
ജര്‍മനിയിലും ബള്‍ഗേറിയയിലും പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു
|13 Jan 2022 4:31 AM GMT
ജര്‍മനിയില്‍ 80,000ത്തിലേറെ പേര്‍ക്കും ബള്‍ഗേറിയയില്‍ 7062 പേര്‍ക്കുമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്
ജര്‍മനിയിലും ബള്‍ഗേറിയയിലും പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. ജര്‍മനിയില്‍ 80,000ത്തിലേറെ പേര്‍ക്കും ബള്‍ഗേറിയയില്‍ 7062 പേര്‍ക്കുമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ഫ്രാന്‍സില്‍ ചൊവ്വാഴ്ച 3,68,149 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യൂറോപ്പിലുടനീളം ഒമിക്രോണ്‍ വ്യാപിക്കുകയാണെന്ന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി അറിയിച്ചു. സ്വീഡനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. പ്രതിദിന കോവിഡ് കേസുകള്‍ 698 ആയതോടെ റഷ്യയും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുകയാണ്.
അമേരിക്കയില്‍ കോവിഡ് വ്യാപനം വൻതോതില്‍ വർധിക്കുകയാണ്. ഇക്വഡോര്‍, പെറു, ബ്രസീല്‍, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോണ്‍ കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി.