അവ്യക്തമായ സുരക്ഷാകാരണങ്ങളുടെ പേരിൽ മീഡിയവണിന് വിലക്കേർപ്പെടുത്താനുള്ള നീക്കം പ്രതിഷേധാര്‍ഹം: സി.പി.ജെ
|മീഡിയവണ്‍ വിലക്കില്‍ വിശദീകരണമാവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് മെയിൽ അയച്ചിരുന്നുവെന്നും ഇതുവരെ ഒരു മറുപടിയും കിട്ടിയില്ലെന്നും സി.പി.ജെ പറഞ്ഞു
അവ്യക്തമായ സുരക്ഷാകാരണങ്ങളുടെ പേരിൽ മീഡിയവണിന് വിലക്കേർപ്പെടുത്താനുള്ള നീക്കം പ്രതിഷേധാർഹമെന്ന് മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര സംഘടനയായ സി.പി.ജെ. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം മീഡിയാവണ്ണിനെതിരായ വിലക്ക് ഉടൻ നീക്കണമെന്ന് സി.പി.ജെ ഏഷ്യാ പ്രോഗ്രാം കോർഡിനേറ്റർ സ്റ്റീവൻ ബട്ലർ അറിയിച്ചു. വിഷയത്തിൽ വിശദീകരണമാവശ്യപ്പെട്ട് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് മെയിൽ അയച്ചിരുന്നുവെന്നും ഇതുവരെ ഒരു മറുപടിയും കിട്ടിയില്ലെന്നും സി.പി.ജെ വ്യക്തമാക്കി.
മീഡിയവൺ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ ചാനല്‍ തത്സമയ സംപ്രേഷണം പുനരാരംഭിച്ചു. രണ്ടു ദിവസത്തേക്കാണ് കേന്ദ്രനടപടി ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്.
സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തടഞ്ഞത്. നടപടിയുടെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.