World
ഒരു മാസത്തിനിടെ രൂപംകൊണ്ടത്​ 100ലേറെ കൂറ്റൻ ​ഗർത്തങ്ങൾ; ഭീതിയിലാണ് ഈ ​ഗ്രാമം
World

ഒരു മാസത്തിനിടെ രൂപംകൊണ്ടത്​ 100ലേറെ കൂറ്റൻ ​ഗർത്തങ്ങൾ; ഭീതിയിലാണ് ഈ ​ഗ്രാമം

Web Desk
|
5 July 2021 10:56 AM GMT

സംഭവം ദേശീയ, അന്താരാഷ്​ട്ര ശ്രദ്ധയിലെത്തിയതോടെ ഗവേഷകര്‍ പ്രദേശത്ത്​ ക്യാമ്പ്​ ചെയ്​തു തുടങ്ങി

വടക്കു കിഴക്കൻ ക്രൊയേഷ്യയിലെ മെസൻചാനി ഗ്രാമം നാട്ടുകാരുടെ​ പേടിസ്വപ്​നമായി രൂപംമാറിയിരിക്കുകയാണ്. വീടുകളും താമസക്കാരും വേണ്ടുവോളമുള്ള ​ഗ്രാമത്തിൽ ഒരു മാസത്തിനിടെ പുതുതായി ഉണ്ടായത്​ 100 ലേറെ കൂറ്റൻ കുഴികൾ​.

വിശാലമായ തോട്ടം സ്വന്തമായുള്ള നികൊളാ ബോറോജെവിച്ചിന്റെ വീട്ടുപരിസരത്ത്​ രൂപപ്പെട്ടത്​ 15 മീറ്റർ താഴ്​ചയും 30 മീറ്റർ വീതിയുമുള്ള ഗർത്തമാണ്​. കണ്ടാൽ ഭയന്നുപോകുന്ന പാതാളം. ദിവസങ്ങളുടെ വ്യത്യാസത്തിൽ മറ്റു പലരുടെയും ഭൂമിയിൽ സമാനമായ സംഭവംമുണ്ടായി. വീടുകൂടി ഇനി ഗർത്തം വിഴുങ്ങുമോ എന്നാണ്​ നാട്ടുകാരെ ഭയപ്പെടുത്തുന്നത്.



പ്രദേശത്തോടു ചേർന്നുള്ള പെട്രിഞ്ചയിൽ അടുത്തിടെ റിക്​ടർ സ്​കെയിലിൽ 6.4 രേഖപ്പെടുത്തിയ വൻ ഭൂചലനം സംഭവിച്ചിരുന്നു. നാലു പതിറ്റാണ്ടിനിടെ ക്രൊയേഷ്യയിലുണ്ടായ ഏറ്റവും വലിയ ഭൂചലനത്തിൽ മരിച്ചത്​ ഏഴു പേർ. സംഭവത്തിന്​ ദിവസങ്ങളും ആഴ്​ചകളും കഴിഞ്ഞാണ്​ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂചലനത്തിന്റെ തുടർച്ചയായി പൊതുവെ പിന്നീട്​ ഗർത്തം രുപപ്പെടാറില്ലെങ്കിലും അതും സംഭവിക്കാമെന്ന്​ ശാസ്ത്രജ്​ഞർ പറയുന്നു.

സംഭവം ദേശീയ, അന്താരാഷ്​ട്ര ശ്രദ്ധയിലെത്തിയതോടെ പഠനം ലക്ഷ്യമിട്ട്​ ഭൂഗർഭ ശാസ്​ത്രജ്​ഞർ പ്രദേശത്ത്​ ക്യാമ്പ്​ ചെയ്​തു തുടങ്ങിയിട്ടുണ്ട്​. ഭൂചലന സാധ്യത ഏറെയുള്ളതാണ്​ ക്രൊയേഷ്യയുടെ ഭൂമിശാസ്​ത്രം. കഴിഞ്ഞ വർഷാവസാനം ഇവിടെ നടന്ന ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിനരികെയായിരുന്നു 1909ലെ വൻ ഭൂകമ്പം നടന്നതും



Related Tags :
Similar Posts