ചില്ലറക്കാരനല്ല ഒമിക്രോണ്‍; നിസാരവത്ക്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
|രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്
ഒമിക്രോണിനെ അത്ര നിസാരക്കാരനാക്കരുതെന്ന് ലോകാരോഗ്യസംഘടന. രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
ഒമിക്രോൺ ആളുകളിൽ ഗുരുതരസാഹചര്യം ഉണ്ടാക്കില്ലെന്ന് നേരത്തെ ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. എന്നാൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നും ഒമിക്രോൺ വകഭേദത്തിനെ നിസാരവത്ക്കരിക്കരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണം 71ശതമാനത്തിലേറെയാണ് വർധിച്ചത്. അമേരിക്കയിൽ വർധന നൂറു ശതമാനത്തിലെത്തി. ബ്രിട്ടണിലും സ്ഥിതി വ്യത്യസ്തമല്ല, വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 180000ലേറെ കേസുകൾ.
ആഫ്രിക്കയിൽ രോഗവ്യാപനത്തിൽ ഏഴ് ശതമാനം മാത്രമാണ് വർധന. ഫ്രാൻസിൽ കണ്ടെത്തിയ ഇഹു വകഭേദത്തിനെക്കുറിച്ചും പഠനങ്ങൾ തുടരുകയാണ്. വാക്സിനേഷൻ ഒരു നിർണായക ഘടകമാണെന്ന് ഇപ്പോഴും ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ബൂസ്റ്റർ ഡോസ് അടക്കമെടുത്ത് രോഗപ്രതിരോധം ഉറപ്പ് വരുത്തണമെന്ന് ലോകാരോഗ്യസംഘടനയും നിർദേശം മുന്നോട്ട് വയ്ക്കുന്നു.