World
turkey earthquake,turkey syria earthquake,syria earthquake,earthquake,syria turkey earthquake,earthquake in turkey,turkey earthquake footage,earthquake turkey,turkey earthquake now,turkey earthquake news,turkey earthquake 2023,syria,turkey earthquake live,earthquake turkey 2023,
World

തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണസംഖ്യ 33,000 കടന്നു

Web Desk
|
13 Feb 2023 2:52 AM GMT

സിറിയിൽ കൂടുതൽ പേർ മരിച്ചത് വിമത പ്രദേശമായ ഇബ്‌ലിബിൽ

അങ്കാറ: തുർക്കി, സിറിയ ഭൂകമ്പത്തിൽ മരണം 33,000 പിന്നിട്ടു തുർക്കിയിൽ 29,605 പേരും സിറിയയിൽ 3,576 പേരുമാണ് മരിച്ചത്. സിറിയയിൽ കൂടുതൽ പേർ മരിച്ചത് വിമത പ്രദേശമായ ഇദ്‌ലിബിലാണ്. മരണസംഖ്യ ഇനിയുമേറെ ഉയരുമെന്ന് വിമത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ വൈറ്റ് ഹെൽമറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചു. തുർക്കിയിൽ കൊല്ലപ്പെട്ട 1,100 അഭയാർഥികളുടെ മൃതദേഹങ്ങൾ സിറിയക്ക് കൈമാറി. 1939ന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്.

അതേസമയം ,ജർമനി ദുരിതബാധിതർക്ക് മൂന്നുമാസത്തേക്ക് അടിയന്തര വിസ പ്രഖ്യാപിച്ചു. വിസ വേഗത്തിൽ ലഭ്യമാക്കുമെന്ന് ജർമൻ വിദേശകാര്യമന്ത്രി അറിയിച്ചു. കെട്ടിടങ്ങൾ തകർന്നത് നിർമാണ തകരാറുകളെ തുടർന്നാണെന്ന പരാതിയിൽ 113 പേരെ അറസ്റ്റ് ചെയ്യാൻ തുർക്കി ഉത്തരവിട്ടു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജർമൻ, ഇസ്രായേൽ, ഓസ്ട്രിയൻ രക്ഷാസംഘങ്ങൾ തുർക്കിയിൽ നിന്ന് പിന്മാറി.




Similar Posts