World
സ്വന്തം നായയ്ക്കായി  ബിസിനസ് ക്ലാസ് വിമാനം മൊത്തമായി ബുക്ക് ചെയ്ത് ഉടമ
World

സ്വന്തം നായയ്ക്കായി ബിസിനസ് ക്ലാസ് വിമാനം മൊത്തമായി ബുക്ക് ചെയ്ത് ഉടമ

Web Desk
|
18 Sep 2021 1:05 PM GMT

ഈ വർഷം ജൂൺ മുതൽ സെപ്തംബർ വരെ 2000 വളർത്തു മൃഗങ്ങളാണ് എയർ ഇന്ത്യ വിമാനത്തിൽ പറന്നത്.

ബിസിനസ് ക്ലാസ് വിമാന യാത്ര ആഗ്രഹിക്കാത്ത ആരാണുള്ളത്. അല്ലെങ്കിൽ ഒരു തവണയെങ്കിലും വിമാനത്തിൽ കയറാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഒറ്റയ്ക് ഒരു ബിസിനസ് ക്ലാസ് വിമാനത്തിൽ യാത്ര ചെയ്ത വളർത്തു നായയാണ് ഇപ്പോൾ താരം. തൻ്റെ നായയോടുള്ള സ്നേഹം കൊണ്ട് ഉടമയാണ് നായയ്ക്ക് വേണ്ടി യാത്ര ബുക്ക് ചെയ്തത്.

ബിസിനസ് ക്ലാസ് വിമാനങ്ങളിൽ വളർത്തു മൃഗങ്ങൾ യാത്ര ചെയ്യുന്നത് ഇതാദ്യമല്ല. പക്ഷേ ഒരു വിമാനം മുഴുവനായും ഒരു നായയ്ക്കു വേണ്ടി ബുക്ക് ചെയ്യുന്നത് ആദ്യമായണെന്ന് എയർ ഇന്ത്യ പറയുന്നു. A320 എയർ ഇന്ത്യ വിമാനത്തിലെ 12 സിറ്റുകളും രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് ബുക്ക് ചെയ്തത്. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് രണ്ടര മണിക്കൂറായിരുന്നു യാത്ര.

ഇന്ത്യയിൽ എയർ ഇന്ത്യ മാത്രമാണ് വളർത്തു മൃഗങ്ങളെ യാത്രക്കാർക്കൊപ്പം യാത്ര ചെയ്യാൻ അനുവദിക്കുന്നത്. വിമാനത്തിലെ അവസാന നിരകളിലെ സീറ്റുകളിലാണ് മൃഗങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയുക. പരമാവധി രണ്ട് വളർത്തു മൃഗങ്ങളെയാണ് ഒരു വിമാനത്തിൽ ഉൾകൊള്ളിക്കാൻ സാധിക്കുക.ഈ വർഷം ജൂൺ മുതൽ സെപ്തംബർ വരെ 2000 വളർത്തു മൃഗങ്ങളാണ് എയർ ഇന്ത്യ വിമാനത്തിൽ പറന്നത്.

Similar Posts