World
മരണത്തിലും വിട്ടുപിരിയാതെ; ഉടമയുടെ മൃതദേഹത്തിന് കാവലിരുന്ന് വളര്‍ത്തുനായ, യുക്രൈനിലെ നൊമ്പരക്കാഴ്ച
Click the Play button to hear this message in audio format
World

മരണത്തിലും വിട്ടുപിരിയാതെ; ഉടമയുടെ മൃതദേഹത്തിന് കാവലിരുന്ന് വളര്‍ത്തുനായ, യുക്രൈനിലെ നൊമ്പരക്കാഴ്ച

Web Desk
|
5 April 2022 3:54 AM GMT

നെക്‌സ്റ്റ മീഡിയ ഓർഗനൈസേഷനാണ് ട്വിറ്ററില്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്

മനുഷ്യനോട് ഏറ്റവും സ്നേഹമുള്ള മൃഗമാണ് നായ. നായകളുടെ യജമാനസ്നേഹത്തെക്കുറിച്ചുള്ള കഥകള്‍ നിരവധിയുണ്ട്. യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുന്ന യുക്രൈനിലും അത്തരം കാഴ്ചകള്‍ കണ്ടു. ഇപ്പോള്‍ ഉടമയുടെ മൃതദേഹത്തിനരികെ കാവലിരിക്കുന്ന വളര്‍ത്തുനായയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയുടെ കണ്ണു നനയിക്കുന്നത്.

നെക്‌സ്റ്റ മീഡിയ ഓർഗനൈസേഷനാണ് ട്വിറ്ററില്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. കിയവ് നഗരത്തില്‍ നിന്നുള്ളതാണ് ഈ നൊമ്പരമുണര്‍ത്തുന്ന കാഴ്ച. റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയ യജമാനന്‍റെ മൃതദേഹത്തിനരികെ ഇരിക്കുകയാണ് നായ. യജമാനന്‍ മരിച്ചതറിയാതെ 9 വർഷത്തിലേറെയായി ഉടമയെ കാത്തിരുന്ന ജാപ്പനീസ് നായ ഹച്ചിക്കോയുടെ കഥയാണ് ഈ ഫോട്ടോ ഓർമ്മിപ്പിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 24നാണ് യുക്രൈനെ റഷ്യ ആക്രമിക്കുന്നത്. യുദ്ധത്തിൽ ആയിരക്കണക്കിന് പൗരന്മാർക്കും സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു. നാല് ദശലക്ഷം ആളുകൾ പലായനം ചെയ്തു. തലസ്ഥാനമായ കിയവിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങുമെന്നും യുക്രൈനിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റഷ്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.


Related Tags :
Similar Posts