മദ്യപിച്ച് യാത്രക്കാരന്‍ ജീവനക്കാരന്‍റെ വിരല്‍ കടിച്ചുമുറിച്ചു; ടര്‍ക്കിഷ് എയര്‍ലൈന്‍സ് വഴി തിരിച്ചുവിട്ടു
|ഇസ്താംബൂളിൽ നിന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്കുള്ള വിമാനമാണ് മലേഷ്യയിലെ ക്വാലാലംപൂർ മെദാൻ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടത്
ക്വാലാലംപൂർ: മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ ഫ്ലൈറ്റ് അറ്റൻഡന്‍റ്സിന്‍റെ വിരല്‍ കടിച്ചുമുറിക്കുകയും ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം വഴി തിരിച്ചുവിട്ടു. ഇസ്താംബൂളിൽ നിന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്കുള്ള വിമാനമാണ് മലേഷ്യയിലെ ക്വാലാലംപൂർ മെദാൻ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടത്.
മദ്യപിച്ച യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ പ്രശ്നമുണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ജീവനക്കാരനെ മര്‍ദിക്കുന്നത് കണ്ട് മറ്റ് കാബിന്‍ ക്രൂ അംഗങ്ങള്‍ ഇടപെട്ടെങ്കിലും ഇവരെയും യാത്രക്കാരന്‍ ആക്രമിച്ചു. 11 മണിക്കൂർ യാത്രയുള്ള വിമാനം ബഹളത്തെ തുടർന്ന് ഒമ്പത് മണിക്കൂറിന് ശേഷം വഴി തിരിച്ചുവിടേണ്ടി വന്നുവെന്ന് ജക്കാർത്ത മെട്രോ പൊലീസിന്‍റെ വക്താവ് പറഞ്ഞു. വിമാനത്തിലെ ബഹളം കാരണം, പരിക്കേറ്റ ഇന്തോനേഷ്യൻ യാത്രക്കാരനെ ടർക്കിഷ് എയർലൈൻസ് മെഡാനിലെ ക്വാലനാമു വിമാനത്താവളത്തിൽ ഇറക്കി.
മദ്യപിച്ചതായി സംശയിക്കുന്ന ഇന്തോനേഷ്യൻ പൗരൻ ക്വാലനാമു ഹെൽത്ത് ക്ലിനിക്കിൽ ചികിത്സയിലാണ്. സംഭവം ഇപ്പോൾ മെദാൻ മേഖലയിൽ പ്രവർത്തിക്കുന്ന ഡെലി സെർദാങ് പൊലീസ് അന്വേഷിക്കുകയാണെന്ന് മറ്റൊരു പ്രാദേശിക ഔട്ട്‌ലെറ്റായ കബർപെനുമ്പാങ് പറഞ്ഞു.
Pesawat Turkish Airlines rute Istanbul-Jakarta harus dialihkan ke Medan gegara penumpang ngamuk dan serang kru. Pnp tsb akhirnya dihajar pnp lain dan kru sebelum diikat. Blm jelas akar permasalahannya apa sampai ybs menyerang kru pic.twitter.com/KrTrko6mTM
— #Pray4Kanjuruhan (@kabarpenumpang) October 12, 2022