World
ബോംബ് ഭീഷണി; ഈഫൽ ടവറിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു
World

ബോംബ് ഭീഷണി; ഈഫൽ ടവറിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

Web Desk
|
12 Aug 2023 2:47 PM GMT

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സന്ദർശകരെ ഒഴിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

പാരീസ്: ബോംബ് ഭീഷണിയെത്തുടർന്ന് പരീസിലെ ഈഫൽ ടവറിൽ നിന്ന് സന്ദർശകരെ ഒഴിപ്പിച്ചെന്ന് റിപ്പോർട്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സന്ദർശകരെ ഒഴിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. വിദഗ്ധസംഘവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു.

ടവറിന്റെ മൂന്ന് നിലകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. രണ്ട് മണിക്കൂർ നേരത്തേക്ക് സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ, ബോംബ് ഭീഷണി വ്യാജമായിരുന്നെന്നും സഞ്ചാരികൾക്ക് ടവർ സന്ദർശിക്കാമെന്നും ഫ്രഞ്ച് പൊലീസ് വ്യക്തമാക്കി.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈഫൽ ടവർ കാണാൻ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും എത്തുന്നത്. 19-ാം നൂറ്റാണ്ടിൽ പ്രശസ്ത വാസ്തുശില്പിയായ ഗുസ്താവ ഈഫലാണ് ടവർ നിർമിച്ചത്. ഇരുമ്പ് ലാറ്റിസ് കൊണ്ടാണ് ടവർ നിർമിച്ചിരിക്കുന്നത്.

Similar Posts