ട്വിറ്ററിൽ മോദിയെ ഫോളോ ചെയ്ത് മസ്‌ക്
|194 പേരെയാണ് മസ്‌ക് ട്വിറ്ററിൽ പിന്തുടരുന്നത്
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ടെസ്ല, ട്വിറ്റർ തലവൻ ഇലോൺ മസ്‌ക്. മസ്‌കിന്റെ പ്രവർത്തനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടായ 'ഇലോൺ അലേർട്ട്‌സ്' ഫോളോ പട്ടിക പുറത്തുവിട്ടതോടെയാണ് വാർത്ത സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്.
134.3 മില്യൻ ഫോളോവർമാരുള്ള മസ്‌ക് 194 പേരെയാണ് ട്വിറ്ററിൽ പിന്തുടരുന്നത്. ഇതിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ എന്നിവരും ഉൾപ്പെടും. മോദിക്ക് 87.7 മില്യൻ ഫോളോവർമാരാണുള്ളത്.
2015ലാണ് നരേന്ദ്ര മോദിയും മസ്‌കും ആദ്യമായി കൂടിക്കാഴ്ച നടത്തുന്നത്. കാലിഫോർണിയയിലെ സാൻ ജോസിലുള്ള ടെസ്ല ഫാക്ടറിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. അന്ന് 110 മില്യനായിരുന്നു അദ്ദേഹത്തിന്റെ ഫോളോവർമാർ. വെറും അഞ്ചു മാസത്തിനിടെയാണ് അത് 133 മില്യനായി കുതിച്ചുയർന്നത്. ഒബാമയും ജസ്റ്റിൻ ബീബറും കഴിഞ്ഞാൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവർമാരുള്ള മൂന്നാമത്തെ യൂസർ കൂടിയാണ് മസ്‌ക്.
Summary: Elon Musk starts following PM Narendra Modi on Twitter