World
മസ്കിന്‍റെ കോളജ് കാലത്തെ കാമുകിക്കൊപ്പമുള്ള ഫോട്ടോ ലേലത്തില്‍ പോയത് 1.3 കോടിക്ക്
World

മസ്കിന്‍റെ കോളജ് കാലത്തെ കാമുകിക്കൊപ്പമുള്ള ഫോട്ടോ ലേലത്തില്‍ പോയത് 1.3 കോടിക്ക്

Web Desk
|
16 Sep 2022 9:29 AM GMT

1994-95 കാലത്ത് പെൻസിൽവാനിയ സർവകലാശാലയിലാണ് മസ്കും ജെന്നിഫറും ഒരുമിച്ച് പഠിച്ചത്.

ടെസ്‍‍ല മേധാവി ഇലോൺ മസ്‌കിന്റെ കോളജ് കാലത്തെ ഫോട്ടോകൾ അടുത്തിടെ ലേലം ചെയ്തു. മസ്കിന്‍റെ കോളജ് കാലത്തെ കാമുകി ജെന്നിഫർ ഗ്വിനെയ്‌ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ലേലത്തില്‍ പോയത് 1,65,000 ഡോളറിനാണ് (1.3 കോടി രൂപ).

ലേലത്തിൽ വെച്ച ഫോട്ടോകളിലൊന്ന് മസ്ക് തന്‍റെ ട്വിറ്റര്‍ പ്രൊഫൈല്‍ ഫോട്ടോയാക്കിയിട്ടുണ്ട്. 1994-95 കാലത്ത് പെൻസിൽവാനിയ സർവകലാശാലയിലാണ് മസ്കും ജെന്നിഫറും ഒരുമിച്ച് പഠിച്ചത്. അക്കാലത്തെ 18 ഫോട്ടോകളാണ് ലേലത്തില്‍ പോയത്. മസ്‌ക് ജെന്നിഫറിന് പിറന്നാള്‍ ദിനത്തില്‍ പച്ച മരതകം പതിച്ച സ്വർണ നെക്ലേസ് നല്‍കിയിരുന്നു. 51000 ഡോളറിനാണ് ഈ നെക്ലേസ് വിറ്റുപോയത്. അതായത് വെറും 40 ലക്ഷം രൂപയ്ക്ക്. ഒരു ജന്മദിന കാര്‍ഡാകട്ടെ 13 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്.

ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനത്തിനു ശേഷം മസ്ക് പ്രതിദിനം വാര്‍ത്തകളില്‍ നിറയുകയാണ്. മസ്‌ക് ട്വിറ്ററിനിട്ട വിലയായ 4400 കോടി ഡോളർ ട്വിറ്റർ ഓഹരി ഉടമകൾ അംഗീകരിച്ചു. കരാറില്‍ നിന്ന് പിന്മാറാൻ മസ്ക് ശ്രമിച്ചെങ്കിലും ട്വിറ്റർ കരാറുമായി മുന്നോട്ടുപോവുകയായിരുന്നു. ട്വിറ്റര്‍ കരാർ വ്യവസ്ഥകൾ ലംഘിച്ചെന്നായിരുന്നു മസ്കിന്‍റെ പരാതി.

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മസ്ക് പിന്മാറിയത്. തന്റെ ട്വീറ്റുകൾക്കുള്ള മറുപടികളിൽ 90 ശതമാനവും വ്യാജ അക്കൗണ്ടുകളിൽ നിന്നാണെന്ന് മസ്ക് ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണിപ്പോള്‍.

ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് മസ്‌കിന് പിന്‍മാറാന്‍ സാധിക്കില്ലെന്നും ഏറ്റെടുക്കലുമായി മുന്നോട്ട് പോവണം എന്നുമാണ് ട്വിറ്ററിന്റെ വാദം. ഓഹരിയുടമകളെല്ലാം ഇടപാടിന് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ കോടതിയില്‍ ഇലോണ്‍ മസ്‌കിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ട്വിറ്ററിന് സാധിക്കും. ഒക്ടോബറില്‍ കേസില്‍ തീരുമാനമുണ്ടായേക്കും.


Summary- The pictures of Elon Musk with his ex-girlfriend from college Jennifer Gwynne were recently at an auction house in the US and the photos were sold for more than ₹ 1.3 crores

Related Tags :
Similar Posts