World
കൂടുതൽ ഇലോൺ മസ്‌കുമാരെ ഉൽപാദിപ്പിക്കണം; കൊളംബിയൻ കമ്പനിക്ക് ബീജദാനത്തിനൊരുങ്ങി പിതാവ്
World

'കൂടുതൽ ഇലോൺ മസ്‌കുമാരെ ഉൽപാദിപ്പിക്കണം'; കൊളംബിയൻ കമ്പനിക്ക് ബീജദാനത്തിനൊരുങ്ങി പിതാവ്

Web Desk
|
21 July 2022 4:48 PM GMT

മനുഷ്യൻ ഭൂമിയിൽ ജീവിക്കുന്നതുതന്നെ പ്രത്യുൽപാദനത്തിനു വേണ്ടി മാത്രമാണെന്ന് ഏഴു മക്കളുടെ പിതാവായ ഇറോൾ മസ്‌ക് പറഞ്ഞു. അടുത്തിടെ വളർത്തുമകളിൽ ഒരു കുഞ്ഞ് ജനിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു

ന്യൂയോർക്ക്: ബീജം ദാനം ചെയ്യാൻ ആവശ്യപ്പെട്ട് ടെസ്‌ല തലവനും ലോകത്തെ അതിസമ്പന്നനുമായ ഇലോൺ മസ്‌കിന്റെ പിതാവിനെ കൊളംബിയൻ കമ്പനി സമീപിച്ചതായി റിപ്പോർട്ട്. വളർത്തുമകളിൽ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതായുള്ള വിവരം പുറത്തുവിട്ട് അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞ 76കാരനായ ഇറോൾ മസ്‌ക് തന്നെയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

കൂടുതൽ ഇലോൺ മസ്‌കുമാരെ ഉൽപാദിപ്പിക്കുക എന്ന പദ്ധതിയുമായാണ് കൊളംബിയൻ കമ്പനി തന്നെ സമീപിച്ചിരിക്കുന്നതെന്ന് 'ദി സണി'നു നൽകിയ അഭിമുഖത്തിൽ ഇറോൾ മസ്‌ക് വെളിപ്പെടുത്തി. ഉന്നതനിലയിലുള്ള നിരവധി കൊളംബിയൻ വനിതകൾ എന്റെ ബീജത്തിൽനിന്ന് ഗർഭം ധരിക്കാൻ തയാറായി നിൽക്കുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബീജം നൽകാൻ താൻ തയാറാണെന്നും ഇറോൾ വ്യക്തമാക്കി.

അതേസമയം, ബീജത്തിന് പണമൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇറോൾ വെളിപ്പെടുത്തി. പകരം ഫസ്റ്റ്ക്ലാസ് യാത്രകളും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവുമടക്കമുള്ള മറ്റു സൗകര്യങ്ങളാണ് ബീജത്തിനു പകരമായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. മനുഷ്യൻ ഭൂമിയിൽ ജീവിക്കുന്നതുതന്നെ പ്രത്യുൽപാദനത്തിനു വേണ്ടി മാത്രമാണെന്നും ഇറോൾ അഭിപ്രായപ്പെട്ടു. മൂന്ന് സ്ത്രീകളിലായി ഏഴ് മക്കളുണ്ട് ഇറോൾ മസ്‌കിനെന്നാണ് വിവരം.

Summary: Elon Musk's father, Errol Musk, says his sperms are in 'high demand' and has been offered to donate sperms to a Colombian company

Similar Posts