World
അച്ഛന്റെ പേരിൽ ഇനി അറിയപ്പെടേണ്ട; പേരുമാറ്റത്തിന് അപേക്ഷിച്ച് മസ്‌കിന്റെ ട്രാൻസ്‌ജെൻഡർ മകൾ
World

അച്ഛന്റെ പേരിൽ ഇനി അറിയപ്പെടേണ്ട; പേരുമാറ്റത്തിന് അപേക്ഷിച്ച് മസ്‌കിന്റെ ട്രാൻസ്‌ജെൻഡർ മകൾ

Web Desk
|
21 Jun 2022 3:36 PM GMT

സേവ്യർ അലെക്‌സാൻഡർ മസ്‌ക് എന്ന പേരിൽ അറിയപ്പെടുന്ന ഇലോൺ മസ്‌കിന്റെ മകൾ അടുത്തിടെ സ്വത്വം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു

വാഷിങ്ടൺ: പേരുമാറ്റത്തിന് അപേക്ഷ നൽകി ലോകത്തെ അതിസമ്പന്നനും ടെസ്‌ല തലവനുമായ ഇലോൺ മസ്‌കിന്റെ ട്രാൻസ്‌ജെൻഡർ മകൾ. പിതാവുമായി രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ ബന്ധം നിലനിർത്തി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് മകൾ സാന്റ മോണിക്കയിലുള്ള ലോസ് ആഞ്ചൽസ് കൗണ്ടി സുപീരിയർ കോടതിയെ സമീപിച്ചിരിക്കുന്നത്. പേരുമാറ്റത്തിനൊപ്പം പുതിയ ബർത്ത് സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സേവ്യർ അലെക്‌സാൻഡർ മസ്‌ക് എന്ന പേരിൽ അറിയപ്പെടുന്ന മകളാണ് തന്റെ സ്വത്വം സ്ത്രീയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. കാലിഫോർണിയയിൽ സ്വയം നിർണയാധികാരത്തിനുള്ള പ്രായപരിധി 18 ആണ്. കഴിഞ്ഞ ഏപ്രിലിലാണ് സേവ്യർ 18 വയസ് പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ പേരുമാറ്റം ആവശ്യപ്പെട്ട് കോടതിയിലെത്തുകയായിരുന്നു.

ഏപ്രിലിൽ തന്നെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ കഴിഞ്ഞ ദിവസമാണ് ഓൺലൈൻ മാധ്യമങ്ങളിലൂടെ വിവരം പുറത്തെത്തുന്നത്. ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെടുന്ന റിപബ്ലിക്കൻ പാർട്ടിക്ക് കഴിഞ്ഞ മേയിൽ മസ്‌ക് പിന്തുണ അറിയിച്ചിരുന്നു. നേരത്തെ, ട്രാൻസ്‌ജെൻഡർ പേരുമാറ്റത്തെ എതിർത്ത് മസ്‌ക് രംഗത്തെത്തിയിരുന്നു. ട്രാൻസുകളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഈ സർവനാമങ്ങൾ സൗന്ദര്യാത്മകമായൊരു പേടിസ്വപ്‌നമാണെന്നാണ് 2020ൽ അദ്ദേഹം ട്വീറ്റ് ചെയ്തത്.

ജസ്റ്റിൻ വിൽസനാണ് സേവ്യറുടെ മാതാവ്. 2008ൽ ഇവർ മസ്‌കുമായി പിരിഞ്ഞിരുന്നു. ഇതിനുശേഷം സേവ്യർ അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത്.

Summary: "I no longer wish to be related to my father"; Elon Musk's transgender daughter files petition seeking name change

Similar Posts