ജപ്പാനിലെ കബുക്കി നടനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി, മാതാപിതാക്കൾ മരിച്ച നിലയിൽ
|നടന്റെ വീട്ടിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായതെന്ന് മാധ്യമങ്ങൾ
ടോകിയോ: ജപ്പാനിലെ പ്രമുഖ കബുക്കി നടനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ മാതാപിതാക്കളെ മരിച്ച നിലയിലും കണ്ടെത്തി. എന്നോസുകെ ഇച്ചിക്കാവ (47)യെയാണ് ടോകിയോയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നടന്റെ പിതാവും കബുക്കി നടനുമായ 76കാരനെയും 75 കാരിയായ മാതാവിനെയും അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. പിന്നീട് ഇരുവരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു. നടന്റെ ഏജൻറ് ജിജിയും പബ്ലിക് ബ്രോഡ്കാസ്റ്ററായ എൻ.എച്ച്.കെയും ഇക്കാര്യം വ്യക്തമാക്കി. നടന്റെ വീട്ടിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഡോ കാലഘട്ടത്തിൽ ഉത്ഭവിച്ച ഒരു ജാപ്പനീസ് പരമ്പരാഗത നാടക രൂപമാണ് കബുക്കി. ഇച്ചിക്കാവ 1980ലാണ് തന്റെ കിബുക്കി അരങ്ങേറ്റം നടത്തിയത്. ടെലിവിഷൻ ഷോകളിലും ചലച്ചിത്രങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇതോടൊപ്പം കിബുക്കി വേദികളിലും സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലണ്ടൻ, ആംസ്റ്റർഡാം, പാരിസ് ഓപ്പറ ഹൗസ് എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഡാൻസിനുള്ള ലോറൻസ് ഒലിവർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
Japan's leading Kabuki actor, 47-year-old Ennosuke Ichikawa, was found unconscious inside home in Tokyo.