World
ഫിന്‍ലന്‍ഡിലും കോവിഡ് മു വകഭേദം; ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 40 രാജ്യങ്ങളിൽ
World

ഫിന്‍ലന്‍ഡിലും കോവിഡ് 'മു' വകഭേദം; ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 40 രാജ്യങ്ങളിൽ

Web Desk
|
19 Sep 2021 11:13 AM GMT

ലാറ്റിനമേരിക്കയിലും മറ്റു രാജ്യങ്ങളിലും വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ക്ക് പ്രധാന കാരണം 'മു' വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഫിന്‍ലന്‍ഡില്‍ ആദ്യമായി കോവിഡ് 'മു' വകഭേദം റിപ്പോര്‍ട്ട് ചെയ്തു. 39 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കൊവിഡിന്‍റെ മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 'മു' അത്ര വലിയ ഭീഷണിയല്ല.

മുന്‍പ് അണുബാധ വഴിയോ പ്രതിരോധകുത്തിവയ്പ്പ് വഴിയോ ലഭിച്ച പ്രതിരോധശേഷിയെ തകര്‍ക്കാന്‍ കഴിയുന്ന എല്ലാ വകഭേദങ്ങളും ആശങ്കാജനകമാണെന്ന് തുര്‍ക്കു യൂനിവേഴ്‌സിറ്റി വൈറോളജി വിഭാഗത്തിലെ ഇല്‍ക ജുല്‍കൂനെ പറയുന്നു. ഇതിനെ കൂടുതല്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഇല്‍ക സൂചിപ്പിക്കുന്നുണ്ട്.

ലാറ്റിനമേരിക്കയിലും മറ്റു രാജ്യങ്ങളിലും വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ക്ക് പ്രധാന കാരണം 'മു' വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബി.1.621 എന്നാണ് ഈ വകഭേദം ഔദ്യോഗികമായി അറിയപ്പെടുന്നത്. 2021 ജനുവരിയില്‍ കൊളംബിയയിലാണ് ആദ്യമായി മു വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഓഗസ്റ്റില്‍ ഇത് കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

എന്നാല്‍, നിലവിലുള്ള കോവിഡ് വാക്‌സിനുകള്‍ക്ക് ഇവയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അപകടസാധ്യതയുള്ള തരത്തില്‍ ഈ വൈറസില്‍ ജനിതകമാറ്റം സംഭവിക്കുന്നുണ്ട്. എന്നാല്‍ വൈറസിനെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. വകഭേദത്തിനെതിരായ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കാമെങ്കിലും വൈറസില്‍ ജനിതകമാറ്റം സംഭവിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.

Similar Posts