World
കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനങ്ങൾ, ലൈവ് വീഡിയോ ആകെ കണ്ടത് 65 ലക്ഷം പേർ
World

കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനങ്ങൾ, ലൈവ് വീഡിയോ ആകെ കണ്ടത് 65 ലക്ഷം പേർ

Web Desk
|
19 Feb 2022 11:58 AM GMT

ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണ് അസാധാരണമായ തരത്തിൽ വിമാനങ്ങൾ കാറ്റിൽപ്പെട്ടത്

ബ്രിട്ടനിൽ ഇന്നലെ മണിക്കൂറിൽ 122 മൈൽ വേഗത്തിൽ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനങ്ങൾ. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണ് അസാധാരണമായ തരത്തിൽ വിമാനങ്ങൾ കാറ്റിൽപ്പെട്ടത്. ബിഗ്‌ജെറ്റ് ടിവി പുറത്തുവിട്ട സംഭവത്തിന്റെ യൂട്യൂബ് ലൈവ് വീഡിയോ ആകെ 65 ലക്ഷം പേർ കണ്ടു. ഒരേസമയം 33 ലക്ഷത്തിലധികം പേർ വരെ ലൈവ് കാണുന്നുണ്ടായിരുന്നു.

എട്ടു മണിക്കൂറാണ് ലൈവ് സ്ട്രീമിങ്ങുണ്ടായിരുന്നത്. ജെറി ഡയർ വിശദകമൻററിയും നൽകിയിരുന്നു.ബ്രിട്ടനിൽ വളരെ മോശം കാലവസ്ഥയുള്ളതിനാൽ നിരവധി വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഇതിന് മുമ്പൊരിക്കൽ വിമാനത്താവളത്തിൽ കാറ്റിൽപ്പെട്ട വിമാനം ഇറങ്ങിയ ഉടൻ പറന്നുയർന്നിരുന്നു.

flights trapped by Hurricane in the UK yesterday. Heathrow Airport in London was hit by an unusual Wind


Similar Posts