World
രണ്ട് മിനുട്ടിനകം എയർക്രാഫ്റ്റ്, മണിക്കൂറിൽ 160 കി.മി വേഗം, പറക്കും കാറിന് യോഗ്യത സർട്ടിഫിക്കറ്റ്
World

രണ്ട് മിനുട്ടിനകം എയർക്രാഫ്റ്റ്, മണിക്കൂറിൽ 160 കി.മി വേഗം, 'പറക്കും കാറിന്' യോഗ്യത സർട്ടിഫിക്കറ്റ്

Web Desk
|
25 Jan 2022 1:31 PM GMT

നിരവധി കമ്പനികൾ പൈലറ്റ് ലൈസൻസ് ആവശ്യമില്ലാത്ത, സ്വയം ടേക്ഓഫും ലാൻഡിങും നടത്തുന്ന കാറുകൾ വികസിപ്പിക്കുന്നുണ്ട്

രണ്ട് മിനുട്ട് 15 സെക്കൻഡ് കൊണ്ട് കാറിൽനിന്ന് എയർക്രാഫ്റ്റായി മാറുകയും മണിക്കൂറിൽ 160 കി.മി വേഗത്തിൽ 8000 ഫീറ്റ് (2500മീറ്റർ) ഉയരത്തിൽ പറക്കുകയും ചെയ്യുന്ന 'പറക്കും കാറിന്' യോഗ്യത സർട്ടിഫിക്കറ്റ്. സ്‌ലോവാക് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് പറക്കും കാറിന് എയർവേർത്തിനസ് സർട്ടിഫിക്കറ്റ് നൽകിയത്. 70 മണിക്കൂർ നീണ്ടുനിന്ന പരീക്ഷണപറക്കലിനും 200ലേറെ ടേക്ഓഫ്, ലാൻഡിങുകൾക്കും ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കമ്പനി അറിയിച്ചു. എയർകാർ സർട്ടിഫിക്കറ്റ് കിട്ടിയത് വഴി കൂടുതൽ കാറുകൾ നിർമിച്ച് വിപണിയിലിറക്കാനാകുമെന്ന് നിർമാതാവായ പ്രഫസർ സ്‌റ്റേഫൻ ക്ലെയ്ൻ പറഞ്ഞു. എയർകാറുകൾ മധ്യദൂര യാത്രകളുടെ രീതി തന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂണിൽ സ്‌ളോവാക്യയിലെ നിത്ര, ബ്രാറ്റിസ്‌ലാവിയ അന്താരാഷ്ട്ര എയർപോർട്ടുകൾക്കിടയിൽ എയർകാർ 35 മിനുട്ട് കൊണ്ട് പറന്നിരുന്നു. ഭാവിയിൽ പാരീസിൽനിന്ന് ലണ്ടനിലേക്ക് പറക്കാനാണ് കമ്പനി ആലോചിക്കുന്നത്. ബിഎംഡബ്ല്യൂ എൻജിൻ ഘടിപ്പിച്ചിരിക്കുന്ന ഈ പറക്കും കാർ പെട്രോളിലാണ് റോഡിലൂടെ ഓടിക്കുക. വേറെയും കമ്പനികൾ ഇത്തരം വാഹനങ്ങൾ വികസിപ്പിക്കുന്നുണ്ട്.

ജീറോകോപ്റ്റർ പോലെ പറക്കുന്ന മൂന്നു ചക്രമുള്ള പിഎഎൽ വി ലിബർട്ടി വാഹനങ്ങൾ നിലവിൽ യൂറോപ്പിലെ റോഡുകളിൽ അനുവദനീയമാണ്. യൂറോപ്യൻ യൂനിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി സർട്ടിഫിക്കേഷനായി കാത്തിരിക്കുകയുമാണ്. എയർകാറുകളുടെ ടേക്ഓഫും ലാൻഡിങും പ്ലൈനുകളുടേത് പോലെ തന്നെയാണ്. അതിനാൽ ഓടിക്കുന്നയാൾക്ക് പൈലറ്റ് ലൈസൻസ് വേണം. എന്നാൽ നിരവധി കമ്പനികൾ പൈലറ്റ് ലൈസൻസ് ആവശ്യമില്ലാത്ത, സ്വയം ടേക്ഓഫും ലാൻഡിങും നടത്തുന്ന കാറുകൾ വികസിപ്പിക്കുന്നുണ്ട്. ഇത്തരം കണ്ടുപിടുത്തങ്ങൾ സമീപ ഭാവിയിൽ പ്രചാരത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

കാലിഫോർണിയ ആസ്ഥാനമായുള്ള എയർടാക്‌സി കമ്പനിയായ 'വിസ്‌കി'ൽ ബോയിങ് 450 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കിറ്റി ഹോകും വിസ്‌കും സംയുക്തമായാണ് കമ്പനി നടത്തുന്നത്. ഗൂഗിൾ സഹസ്ഥാപകനായ ലാറി പേജിന്റെ കമ്പനിയാണ് കിറ്റി ഹോക്.

Certificate of eligibility for a 'flying car' that transforms from a car into an aircraft in two minutes and 15 seconds and flies at an altitude of 160 km / h at an altitude of 8000 feet (2500 m). The flying car was issued certificate of airworthiness by the Slovak Transport Authority.

Similar Posts