മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു
|രക്താർബുദത്തെ തുടർന്ന് മിലാനിലെ സാൻ റാഫേലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം
മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു. 86 വയസ്സായിരുന്നു. രക്താർബുദത്തെ തുടർന്ന് മിലാനിലെ സാൻ റാഫേലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.
ആറ് മാസത്തെ ആശുപത്രി വാസത്തിനൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2016ൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. 2020ൽ കൊറോണയും ബാധിച്ചു.
നാല് തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു ബെർലുസ്കോണി. നലിവിലെ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ സർക്കാരിലെ സഖ്യകക്ഷികളിലൊന്നായ ഫാർസോ ഇറ്റാലിയ എന്ന പാർട്ടിയുടെ അധ്യക്ഷനുമാണ് അദ്ദേഹം. 1994നും 2011നുമിടയ്ക്ക് മൂന്ന് തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായി. സെനറ്ററായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
ലൈംഗികാരോപണങ്ങളും അഴിമതിയാരോപണങ്ങളും നികുതി തട്ടിപ്പുമടക്കം വാർത്തകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബെർലുസ്കോണി. നികുതി വെട്ടിപ്പിന് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മിലാനിൽ കമ്മ്യൂണിറ്റി സേവനം ചെയ്തുകൊണ്ടായിരുന്നു തടവുശിക്ഷ.
2017ൽ രാഷ്ട്രീയത്തിൽ ബെർലുസ്കോണി തിരിച്ചുവരവ് നടത്തി. 2018ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022 ഒക്ടോബറിലാണ് മെലോണിയുടെ പാർട്ടിയുമായി സഖ്യം ചേർന്ന് അധികാരത്തിൽ തിരിച്ചെത്തുന്നത്.