ഗസ്സയിൽ നാലുദിന താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ; ഇന്ധനവും വഹിച്ചു രണ്ട് ട്രക്കുകൾ റഫ അതിർത്തി കടന്നു
|വെടിനിർത്തൽ അവസാനമല്ലെന്നും ശേഷം ആക്രമണം തുടരുമെന്നുമാണ് ഇസ്രായേൽ നിലപാട്
ഗസ്സ സിറ്റി: ഗസ്സയിൽ നാലുദിന താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഹമാസ് 13 ബന്ദികളേയും ഇസ്രായേൽ 39 തടവുകാരേയും ഇന്ന് കൈമാറും. ഇന്ധനവും വഹിച്ചു രണ്ട് ട്രക്കുകൾ റഫ അതിർത്തി കടന്നു. ഗസ്സയിൽ യുദ്ധത്തിന്റെ 49-ാം ദിനമാണ് താത്കാലിക വെടിനിർത്തലുണ്ടായത്. ഇന്ത്യൻ സമയം രാവിലെ 10.30നാണ് നാലുദിന താത്കാലികവെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
ഖത്തർ മധ്യസ്ഥതയിൽ നടന്ന സമാധാന നീക്കങ്ങളാണ് ലക്ഷ്യംകണ്ടത്. 50 - 150 എന്ന അനുപാതത്തിലാണ് ഹമാസും ഇസ്രായേലും ബന്ദികൈമാറ്റം നടത്തുക. സ്ത്രീകളും കുട്ടികളുമായ 13 ബന്ദികളെ ഹമാസ് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മോചിപ്പിക്കുക. ഇവരെ റഫ അതിർത്തികടത്തി ഇസ്രായേലിലെ തെൽഅവീവിലെത്തിക്കും.39 ഫലസ്തീനി തടവുകാരെ വെസ്റ്റ് ബാങ്കിലെ റാമല്ലയിലാണ് എത്തിക്കുക. അന്താരാഷ്ട്ര സന്നദ്ധസംഘടനയായ റെഡ്ക്രോസിനാണ്ഇരുകൂട്ടരും ബന്ദികളെ കൈമാറുക.
ഗസ്സയിൽ സൈനിക വാഹനനീക്കം ഇസ്രായേൽ പൂർണമായി നിർത്തും. സലാഹുദ്ദീൻ റോഡ് വഴി വടക്കുനിന്ന് തെക്കോട്ട് യാത്ര അനുവദിക്കും. റഫ അതിർത്തി വഴി പ്രതിദിനം 200 ട്രക്കുകൾ ഗസ്സയിലെത്തും. താത്കാലിക വെടിനിർത്തൽ നടപ്പാകുമ്പോഴും ഗസ്സയില്‍ ഇസ്രായേലിന്‍റെ ആകാശം ബോംബാക്രമണം മൂലമുള്ള പുകയാൽ നിറഞ്ഞിരിക്കയാണ്. ജബാലിയയിലെ യുഎൻ സ്കൂളിൽ കൊല്ലപ്പെട്ടത് 27 ഫലസ്തീനികളാണ്. ഇന്നലെ മാത്രം 300 പേരെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. 335 സൈനികവാഹനങ്ങൾ തകർത്തെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂഉബൈദ അവകാശപ്പെട്ടു. ഹമാസിനൊപ്പം വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ലബനീസ് സായുധസേന ഹിസ്ബുല്ലയും അറിയിച്ചിരുന്നു. നാല് ദിവസത്തിന് ശേഷം ഓരോ ദിവസത്തിനും 10 ബന്ദികളെ മോചിപ്പിക്കുക എന്ന രീതിയിൽ വെടിനിർത്തൽവെടിനിർത്തൽ അവസാനമല്ലെന്നും ശേഷം ആക്രമണം തുടരുമെന്നുമാണ് ഇസ്രായേൽ നിലപാട്.