ബലി പെരുന്നാൾ: ഇന്ത്യൻ മുസ്‌ലിംകൾ ഭീതിയിലായിരുന്നെന്ന് ഫ്രാൻസ് 24 റിപ്പോർട്ട്
|ലവ് ജിഹാദിലൂടെ ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ സൃഷ്ടിക്കപ്പെടുന്ന വിദ്വേഷത്തിനെ കുറിച്ചും ഫ്രാൻസ് 24 റിപ്പോർട്ട് പുറത്തുവിട്ടിരുന്നു
ഈ പ്രാവശ്യത്തെ ബലി പെരുന്നാൾ ആഘോഷത്തിനിടെ ഇന്ത്യൻ മുസ്‌ലിംകൾ ഭീതിയിലായിരുന്നുവെന്ന് ഫ്രാൻസ് 24 ഇംഗ്ലീഷ് റിപ്പോർട്ട്. ഹിന്ദുത്വ വാദികൾ ദേശീയതയുടെ മറവിൽ സസ്യാഹാര രീതി നിർബന്ധിക്കുകയാണെന്നും അറവുമാടുകളുടെ വിൽപ്പനയും നീക്കവും തടയുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. നാൽക്കാലികളെ വാഹനത്തിൽ കൊണ്ടുപോകവേ ഒരു മുസ്‌ലിം കൊല്ലപ്പെട്ടതും ഗുർഗാവിൽ ജുമുഅ നമസ്‌കാരങ്ങൾ തടയപ്പെട്ടതും ചൂണ്ടിക്കാട്ടി. 2014ൽ നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ മുസ്‌ലിംകൾ വിവേചനം അനുഭവിക്കുകയാണെന്നും 2024 തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് വർധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.
നേരത്തെ ലവ് ജിഹാദിലൂടെ ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ സൃഷ്ടിക്കപ്പെടുന്ന വിദ്വേഷത്തിനെ കുറിച്ചും ഫ്രാൻസ് 24 റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ആൾക്കൂട്ട ആക്രമണങ്ങളുടെ ദൃശ്യങ്ങൾ സഹിതമായിരുന്നു റിപ്പോർട്ട്. വസ്തുതകളുടെ അടിസ്ഥാനമില്ലാതെ പ്രചരിപ്പിക്കപ്പെട്ട ലവ് ജിഹാദിൽ പ്രഗ്യാ സിംഗ് താക്കൂറിന്റെ പ്രകോപന പ്രസംഗവും റിപ്പോർട്ടിലുണ്ടായിരുന്നു.
France 24 reports that Indian Muslims are in fear during Eid-ul-Adha