'ആശുപത്രി ആക്രമണത്തെ ന്യായീകരിക്കാനാവില്ല'; സിവിലിയൻസിനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഫ്രാൻസ്
|ഇന്നലെയാണ് അൽ-അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
പാരീസ്: ഗസ്സയിലെ ആശുപത്രിക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ആശുപത്രികളും സിവിലിയൻമാരെയും ആക്രമിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
''ആശുപത്രി ആക്രമിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. സിവിലിയൻസിനെ ലക്ഷ്യംവെക്കുന്നതിനും ന്യായീകരണമില്ല. ഗസ്സയിലെ അൽ-അഹ്‌ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തെ ഫ്രാൻസ് അപലപിക്കുന്നു. ഞങ്ങൾ ആക്രമണത്തിന്റെ ഇരകൾക്കൊപ്പമാണ്''-മാക്രോൺ എക്‌സിൽ കുറിച്ചു.
Nothing can justify striking a hospital.
— Emmanuel Macron (@EmmanuelMacron) October 17, 2023
Nothing can justify targeting civilians.
France condemns the attack on the Al-Ahli Arab hospital in Gaza, which made so many Palestinian victims. Our thoughts are with them. All the light must be shed on the circumstances.
ഇന്നലെയാണ് അൽ-അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 500ൽ കൂടുതൽ ആളുകളാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലിനെതിരെ രംഗത്തെത്തിയിരുന്നു.