World
World
ഇത് പായലല്ല 'പാമ്പാണ്'; ചതുപ്പില്‍ നിന്നും കണ്ടെത്തിയ ''അപൂര്‍വയിനം പാമ്പ്'
|14 March 2022 4:06 PM GMT
സാധാരണഗതിയിൽ മിനുസമാർന്നതും തണുപ്പോറിയതുമായ പുറം തൊലിയായിരിക്കും പാമ്പുകൾക്ക്. ശരീരം നിറയെ രോമാവൃതമായ പാമ്പുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ?
പലതരം പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. സാധാരണഗതിയിൽ മിനുസമാർന്നതും തണുപ്പോറിയതുമായ പുറം തൊലിയായിരിക്കും പാമ്പുകൾക്ക് ഉണ്ടായിരിക്കുക. എന്നാൽ ശരീരം നിറയെ രോമാവൃതമായ പാമ്പുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? എന്നാൽ അത്തരത്തിലുള്ളൊരു പാമ്പിനെയാണ് തായ്ലാൻഡിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
തായ്ലാൻഡുകാർക്ക് പാമ്പ് വലിയ പുത്തരിയൊന്നുമല്ല. എന്നാൽ അവർക്കുപോലും പരിചിതമല്ലാത്ത പുതിയൊരിനം പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
രണ്ടടിയാണ് പാമ്പിന്റെ നീളം. തായ്ലൻഡിലെ സാഖോൻ എന്ന ചതുപ്പു പ്രദേശത്തുനിന്ന് പ്രദേശവാസിയാണ് ഈ അപൂർവയിനം പാമ്പിനെ കണ്ടെത്തിയത്. എന്നാൽ ആധികാരികത ഉറപ്പുവരുത്താനായിട്ടില്ല. വീഡിയോയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിശദീകരണങ്ങളും ലഭ്യമായിട്ടില്ല.