World
ഗസ്സയിലെ വീടുകൾ പുനർനിർമ്മിക്കാൻ വേണ്ടത് 15 ബില്യൺ ഡോളറെന്ന് കണക്കുകൾ
World

ഗസ്സയിലെ വീടുകൾ പുനർനിർമ്മിക്കാൻ വേണ്ടത് 15 ബില്യൺ ഡോളറെന്ന് കണക്കുകൾ

Web Desk
|
18 Jan 2024 1:28 PM GMT

യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെക്കാൾ കൂടുതൽ ആളുകൾ പട്ടിണി, രോഗം എന്നിവ കാരണം മരിക്കാനിടയുണ്ടെന്ന് ഫലസ്തീൻ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്

ഗസ്സയിൽ ഇസ്രായേൽ ​ബോംബിട്ട് തകർത്തുകളഞ്ഞ വീടുകൾ പുനർനിർമ്മിക്കാൻ ഏകദേശം 15 ബില്യൺ ഡോളർ വേണ്ടിവരുമെന്ന് ഫലസ്തീൻ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്. ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ തുടരുന്ന ബോംബിങ്ങിൽ 2.3 ദശലക്ഷം ജനങ്ങൾക്കാണ് വീടുകൾ നഷ്ടമായത്.

വീടുകളും ഫ്ലാറ്റുകളും ബോംബിങ്ങിൽ തകർന്നടിഞ്ഞു. ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ കിട്ടാത്ത സാഹചര്യമാണുള്ളത്. ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ളവ ജനങ്ങളിലെത്തിക്കാനാണ്ഫലസ്തീൻ നേതൃത്വം പ്രാഥമിക പരിഗണന നൽകുന്നത്. ഒരു ഘട്ടം കഴിഞ്ഞാൽ വീടുകൾ ഉൾപ്പടെയുള്ളവ പുനർനിർമിക്കുന്നതി​ലേക്ക് നേതൃത്വം ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഫലസ്തീൻ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാൻ മുഹമ്മദ് മുസ്തഫ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പറഞ്ഞു.

ഗസ്സയിൽ യുദ്ധം തുടർന്നാൽ യുദ്ധത്തേക്കാൾ കൂടുതൽ ആളുകൾ പട്ടിണി മൂലമോ പട്ടിണി മൂലമോ മരിക്കാൻ സാധ്യതയുണ്ടെന്ന് മുസ്തഫ പറഞ്ഞു. ഭക്ഷണം, മരുന്ന്, വെള്ളം, വൈദ്യുതി എന്നിവ അടിയന്തരമായി ജനങ്ങൾക്ക് എത്തിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 24,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 61,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

Similar Posts