അൽ അഹ്ലി ആശുപത്രി ആക്രമണം; ഇസ്രായേൽ ആരോപണം നിഷേധിച്ച് ഹമാസ്
|വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
ഗസ്സ: അൽ അഹ്ലി ആശുപത്രി ആക്രമണത്തിന് പിന്നിൽ ഫല്സ്തീൻ പോരാളി സംഘടനകളാണെന്ന ഇസ്രായേൽ ആരോപണം നിഷേധിച്ച് ഹമാസ്. വംശഹത്യയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇസ്രായേൽ ശ്രമമെന്ന് ഹമാസ് ആരോപിച്ചു.
അതിനിടെ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം നടത്തി. റാമല്ലയിലും ബത്ലഹേമിലും ഓരോരുത്തർ വീതം കൊല്ലപ്പെട്ടു. ഹമാസ് പ്രവർത്തകരാണെന്ന് ആരോപിച്ച് നിരവധിപേരെയാണ് ഇവിടെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയാണ് ഇസ്രായേൽ അൽ അഹ്ലി ആശുപത്രിക്ക് നേരെ വ്യോമാക്രമണം നടത്തിയത്. 500ൽ കൂടുതൽ ആളുകളാണ് ഇതിൽ കൊല്ലപ്പെട്ടത്. ഗസ്സയിലെ മറ്റു ഭാഗങ്ങളിൽനിന്ന് ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളും രോഗികളുമാണ് ഇവിടെയുണ്ടായിരുന്നത്.
ഗസ്സയിലെ തീവ്രവാദികൾ തന്നെയാണ് ആശുപത്രി ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. തങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവർ ഇപ്പോൾ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയാണെന്നും നെതന്യാഹു എക്സിൽ കുറിച്ചു.
The entire world should know: It was barbaric terrorists in Gaza that attacked the hospital in Gaza, and not the IDF.
— Benjamin Netanyahu - בנימין נתניהו (@netanyahu) October 17, 2023
Those who brutally murdered our children also murder their own children.