ബോട്ടിനരികില്‍ മൂന്നു കൂറ്റന്‍ തിമിംഗലങ്ങള്‍; തൊട്ടുതലോടി യാത്രക്കാര്‍, വീഡിയോ
|മനുഷ്യന്‍റെ സ്നേഹം ഏറ്റുവാങ്ങാനായി ബോട്ടിനരികിലേക്ക് എത്തുന്ന മൂന്നു തിമിംഗലങ്ങളാണ് കൗതുകമാകുന്നത്
കടല്‍ നമുക്ക് എപ്പോഴും അത്ഭുതമാണ്...കടലിലെ ജീവികളും...അതുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഒരു കൂട്ടം തിമിംഗലങ്ങളുടെ വീഡിയോയാണ് കാഴ്ചക്കാരുടെ മനസ് കവരുന്നത്. മനുഷ്യന്‍റെ സ്നേഹം ഏറ്റുവാങ്ങാനായി ബോട്ടിനരികിലേക്ക് എത്തുന്ന മൂന്നു തിമിംഗലങ്ങളാണ് കൗതുകമാകുന്നത്.
ഏകദേശം 45000 കിലോഗ്രാമോളം ഭാരമുള്ള മൂന്ന് തിമിംഗലങ്ങളാണ് സഞ്ചാരികളുടെ ബോട്ടിനരികിലേക്ക് എത്തിയത്. ഗ്രേ വെയിൽ ഇനത്തിൽപെട്ട തിമിംഗലങ്ങളാണ് സഞ്ചാരികളുടെ ചെറു ബോട്ടുകളുടെ അടുത്തേക്ക് എത്തിയത്. തിമിംഗലത്തെ തൊട്ടടുത്ത് കണ്ടതോടെ ബോട്ടിൽ ഉണ്ടായിരുന്നവരിൽ ചിലർ ഭയന്നു, എന്നാൽ മറ്റ് ചിലരാകട്ടെ തിമിംഗലത്തിന്റെ അസാധാരണമായ വലിപ്പം കണ്ട് അത്ഭുതപ്പെട്ടു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ബോട്ടുകളുടെ അരികിലൂടെ നീന്തിക്കളിക്കുകയാണ് ഈ കൂറ്റൻ തിമിംഗലങ്ങൾ.
മൂന്ന് തിമിംഗലങ്ങളും ബോട്ടിനോട് ചേർന്ന് കിടക്കുകയായിരുന്നു. സഞ്ചാരികളിൽ ചിലരാകട്ടെ ഇത്രയും അടുത്ത് തിമിംഗലത്തെ കണ്ടതോടെ അവയെ തൊട്ടും തലോടിയും അവയ്ക്കരികിൽ തന്നെ നിന്നു. അതേസമയം ഇത്രയും അടുത്ത് തിമിംഗലങ്ങൾ എത്തുന്നത് വളരെയധികം അപകടം പിടിച്ച കാര്യമാണ്. എങ്കിലും ആദ്യമായി ഇത്രയും അടുത്ത് തിമിംഗലത്തെ കണ്ടതിന്‍റെ ആവേശത്തിലായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നവർ, സമീപത്തെ ബോട്ടിൽ ഉണ്ടായിരുന്നവരാണ് ബോട്ടിനരികിൽ എത്തിയ തിമിംഗലത്തിന്‍റെ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്. കാലിഫോർണിയയിലെ ബാജായിൽ നിന്നുള്ളതാണ് ഈ മനോഹരദൃശ്യം. ഇതിനോടകം ആറുലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.
Gentle gray whales in Baja California.. 🐋
— Buitengebieden (@buitengebieden_) April 13, 2022
🎥 IG: bluelifewild pic.twitter.com/ckRNHN7fuh