ആംഗല മെര്‍ക്കലിന് പകരമാര്? ഇന്നറിയാം
|ലോകരാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത ആംഗല മെർക്കൽ മാറുമ്പോള്‍ പകരമാര് എന്നതിന് മറുപടി അത്ര എളുപ്പമാകില്ല
ജർമൻ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന്എക്സിറ്റ് പോൾ ഫലങ്ങൾ.ആംഗല മെർക്കലിന്റെ ക്രിസ്ത്യൻ യൂണിയൻ സഖ്യവും മറുപക്ഷത്തുള്ള എസ്.പി.ഡിയും ഒപ്പത്തിനൊപ്പമാണെന്നാണ് പ്രവചനങ്ങൾ.16 വർഷത്തിനു ശേഷം ആംഗല മെർക്കൽ മാറുന്ന നിർണായക തെരഞ്ഞെടുപ്പാണ് ജർമനിയിൽ നടന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നുണ്ടാകും.
ലോകരാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത ആംഗല മെർക്കൽ മാറുമ്പോള്‍ പകരമാര് എന്നതിന് മറുപടി അത്ര എളുപ്പമാകില്ല എന്നാണ്എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. മെർക്കലിന്റെ കക്ഷിയായ സിഡിയു-സിഎസ് യു സഖ്യവും മറുപക്ഷത്തുള്ള എസ്പിഡിയും 25% വോട്ടുകൾ നേടി ഒപ്പത്തിനൊപ്പമെത്തുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. എക്സിറ്റ് പോൾ പോലെയാണ് അന്തിമഫലങ്ങളെങ്കിൽ ചെറുകക്ഷികളാണ് കാര്യങ്ങൾ തീരുമാനിക്കാൻ പോകുന്നത്.
15% വോട്ടുകൾ നേടുന്ന ഗ്രീൻസ്പാർട്ടിയും 12ശതമാനം വോട്ടു നേടുന്ന എഫ്ഡി.പിയും ആരെ പിന്തുണക്കുമെന്നത് നിർണായകമാകും.സിഡിയു-സിഎസ് യു സഖ്യം ഭൂരിപക്ഷ പിന്തുണ നേടിയാൽ ആർമിൻ ലാഷെറ്റാകും ജർമനിയുടെ അടുത്ത ചാൻസ്ലർ. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് പിന്തുണ ലഭിച്ചാൽ ഒലാഫ് ഷോള്‍സ് ചാൻസിലറാകും.ഔദ്യോഗിക ഫലപ്രഖ്യാപനം വന്നാലും ഭരണസഖ്യങ്ങൾ തീരുമാനമാകാൻ ദിവസങ്ങളെടുത്തേക്കും.