World
Grmany legalize cannabis
World

പൊതു സ്ഥലങ്ങളില്‍ കഞ്ചാവുപയോഗം നിയമവിധേയമാക്കാനൊരുങ്ങി ജര്‍മ്മനി

Web Desk
|
24 Feb 2024 11:06 AM GMT

2021 ലും 2023 ലും മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കിയ മാള്‍ട്ടയ്ക്കും ലക്‌സംബര്‍ഗിനും അനുസൃതമായി ജര്‍മ്മനി മാറും.

ജര്‍മ്മനി: കഞ്ചാവ് കൈവശം വെക്കുന്നതും നിയന്ത്രിത കൃഷി ചെയ്യുന്നതും നിയമവിധേയമാക്കാന്‍ ജര്‍മ്മന്‍ പാര്‍ലമെന്റ് വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷത്തിന്റെയും മെഡിക്കല്‍ അസോസിയേഷനുകളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് നടപടി. ഏപ്രില്‍ മാസത്തിലാണ് നിയമം നിലവില്‍ വരുന്നത്.

പുതിയ നിയമം അനുസരിച്ച് വ്യക്തിഗത ഉപയോഗത്തിന് പ്രതിദിനം 25 ഗ്രാം കഞ്ചാവ് വരെ ലഭിക്കും. നിയന്ത്രിത കഞ്ചാവ് കൃഷി അസോസിയേഷനുകള്‍ വഴി വീട്ടില്‍ മൂന്ന് ചെടികള്‍ വരെ വെക്കാനും സാധിക്കും.

ഈ മാറ്റങ്ങള്‍ ജര്‍മ്മനിയെ യൂറോപ്പിലെ പ്രധാനപ്പെട്ട ലിബറല്‍ കഞ്ചാവ് നിയമങ്ങളില്‍ ഉള്‍പ്പെടുത്തും. 2021 ലും 2023 ലും മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കിയ മാള്‍ട്ടയ്ക്കും ലക്‌സംബര്‍ഗിനും അനുസൃതമായി ജര്‍മ്മനി മാറും.

നെതര്‍ലാന്‍ഡ്സ് ലിബറല്‍ കഞ്ചാവ് നിയമങ്ങള്‍ക്ക് പേരു കേട്ട രജ്യമാണ്. എന്നാല്‍ ഇപ്പേള്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കുമുള്ള വില്‍പ്പന തടയാന്‍ തുടങ്ങി.

വോട്ടെടുപ്പിന് മുമ്പ് ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാക്ക് വിവാദമായ നിയമത്തെ പിന്തുണയ്ക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. കരിഞ്ചന്തയില്‍ നിന്ന് ലഭിക്കുന്ന കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി ലൗട്ടര്‍ബാക്ക് പറഞ്ഞു.

കരിഞ്ചന്തയില്‍ നിന്ന് ലഭിക്കുന്ന കഞ്ചാവില്‍ മണല്‍, ഹെയര്‍സ്‌പ്രേ, ടാല്‍ക്കം പൗഡര്‍, മസാലകള്‍, ഗ്ലാസ്, ലെഡ് എന്നിവയുള്ളതായി ജര്‍മ്മന്‍ കഞ്ചാവ് അസോസിയേഷന്‍ പറഞ്ഞു.

ഹെറോയിനോ, സിന്തറ്റിക് കഞ്ചാവുകളോ ഉപയോഗിച്ച് മരിജ്വാനയെ മലിനമാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. പ്രകൃതിദത്ത സൈക്കോ ആക്റ്റീവ് കഞ്ചാവിനെക്കാള്‍ 100 മടങ്ങ് ശക്തമാണ് ഇത്തരം കഞ്ചാവുകള്‍.

പുതിയ നിയമം യുവാക്കളുടെ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയിലെ സിമോണ്‍ ബോര്‍ച്ചാര്‍ഡ് പറഞ്ഞു. മെഡിക്കല്‍ അസോസിയേഷനുകളും ആരോഗ്യ ഗ്രൂപ്പുകളും ഈ നിയമത്തെ വിമര്‍ശിച്ചു.

യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നാഡീവ്യൂഹത്തിന്റെ വികാസത്തെ ബാധിക്കും. തുടര്‍ച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, വൃഷണ ക്യാന്‍സര്‍ എന്നിവക്കും കാരണമാവുന്നു.

മെഡിക്കല്‍ അസോസിയേഷന്‍ പദ്ധതിയെ എതിര്‍ക്കുന്നതായി ഡോക്ടര്‍ തോമസ് ഫിഷ്ബാച്ച് പറഞ്ഞു. ജര്‍മ്മനിയിലെ ശിശു-കൗമാര ഡോക്ടേര്‍സ് ഫെഡറേഷന്റെ പ്രസിഡന്റാണ് ഇദ്ദേഹം.

'യുവാക്കള്‍ക്കിടയിലുള്ള കഞ്ചാവിന്റെ ഉപയോഗം വര്‍ധിക്കും. കാരണം അത്തരം വസ്തുക്കള്‍ യുവാക്കള്‍ക്കിടയില്‍ സുലഭമായിക്കൊണ്ടിരിക്കുകയാണ്'. ഡെ വെല്‍റ്റ് പത്രത്തോട് സംസാരിക്കുകയയിരുന്നു ഫിഷ്ബാച്ച്. ഇത് യുവാക്കളുടെ ശാരീരിക -മാനസികാരോഗ്യത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts