World
Aadum came to vote with the young woman; The video went viral
World

യുവതിക്കൊപ്പം വോട്ട് ചെയ്യാനെത്തി ആടും; വൈറലായി വീഡിയോ

Web Desk
|
28 May 2023 5:24 PM GMT

ഇസ്താംബൂളിലെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിൽ നിന്നാണ് ഈ കാഴ്ച്ച. യുവതി വോട്ടിംഗ് കേന്ദ്രത്തിലേക്ക് നടക്കുന്നത് മുതൽ ആട് യുവതിയെ അനുഗമിക്കുന്നുണ്ട്.

അങ്കാറ: ലോകം ഉറ്റുനോക്കിയ തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉർദുഗാൻ പ്രസിഡന്റ സ്ഥാനം ഉറപ്പിച്ചു. ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ ഒരു യുവചതിയും അവരെ അനുഗമിക്കുന്ന ആടുമാണ് സമൂഹമാധ്യങ്ങളിൽ വൈറലാകുന്നത്. ഇസ്താംബൂളിലെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിൽ നിന്നാണ് ഈ കാഴ്ച്ച. യുവതി വോട്ടിംഗ് കേന്ദ്രത്തിലേക്ക് നടക്കുന്നത് മുതൽ ആട് യുവതിയെ അനുഗമിക്കുന്നുണ്ട്. പിന്നീട് പോളിംഗ് ബൂത്തിലേക്ക് കടക്കുമ്പോഴും ആട് യുവതിക്കൊപ്പം കടക്കുന്നത് കാണാം. ഒമൈർ അനസ് എന്ന ട്വിറ്റർ യൂസറാണ് ഈ വീഡിയോ ആദ്യമായി ട്വീറ്റ് ചെയ്തത്. പിന്നീട് നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി.

രണ്ടാംഘട്ട വോട്ടെടുപ്പിൽ 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചതോടെയാണ് ഉർദുഗാൻ വീണ്ടും സ്ഥാനത്തു തുടരുമെന്ന് ഉറപ്പായത്. 54.24 ശതമാനം വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. എതരാളി കെമാൽ കിലിച്ദറോഗ്ലുവിന് 45.57 ശതമാനം വോട്ടും ലഭിച്ചു.

ആദ്യ റൗണ്ടിൽ മുന്നിലെത്തിയെങ്കിലും അധികാരത്തിന് ആവശ്യമായ 50 ശതമാനം വോട്ട് നേടാൻ ഉർദുഗാന് സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ഇതാദ്യമായാണ് തുർക്കിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങുന്നത്.

തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നത് രാജ്യത്തിന്റെ സ്ഥിരതയ്ക്ക് വേണ്ടി വോട്ട് ചെയ്യുന്നത് പോലെയാണെന്ന് ഉർദുഗാൻ പ്രചാരണത്തിൽ ഉന്നയിച്ചിരുന്നു. കിലിച്ച് ദരോഗ്ലു ആറ് പാർട്ടികൾ ചേർന്ന പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി. റിപബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ അധ്യക്ഷനുമാണ് അദ്ദേഹം.

ആദ്യഘട്ടത്തിൽ ഉർദുഗാന് 49.5 ശതമാനം വോട്ടാണ് ലഭിച്ചത്. കിലിച്ച്ദരോഗ്ലുവിന് 44.7 ശതമാനം വോട്ടും ലഭിച്ചിരുന്നു. നേരത്തെ അഭയാർത്ഥി വിഷയത്തിൽ അടക്കം കിലിച്ചിന്റെ പ്രചാരണങ്ങൾ തുർക്കിയിൽ കൈയ്യടി നേടിയിരുന്നു. അധികാരം നേടിയാൽ എല്ലാ അഭയാർത്ഥികളെയും നാടുകടത്തുമെന്നായിരുന്നു കിലിച്ച്ദരോഗ്ലുവിന്റെ പ്രഖ്യാപനം. ഉർദുഗാൻ ജയിച്ചാൽ തുർക്കിയിലെ നഗരങ്ങളെ അഭയാർത്ഥി മാഫിയയുടെ കൈയ്യിലെത്തിക്കുമെന്നും കിലിച്ച് ആരോപിച്ചിരുന്നു.

Similar Posts