World
യു.എസിന്റെ കയ്യിൽ 8,133 ടൺ സ്വർണം കരുതൽ ധനം; ഇന്ത്യൻ ഖജനാവിൽ?
World

യു.എസിന്റെ കയ്യിൽ 8,133 ടൺ സ്വർണം കരുതൽ ധനം; ഇന്ത്യൻ ഖജനാവിൽ?

Web Desk
|
15 Aug 2023 3:26 PM GMT

3355 ടൺ സ്വർണമുള്ള ജർമനിയാണ് പട്ടികയിൽ രണ്ടാമത്

ഏത് നാടിന്റെയും സാമ്പത്തിക സ്ഥിതിയുടെ അടിത്തറ അവരുടെ കേന്ദ്ര ബാങ്കുകളിലെ കരുതൽ ശേഖരത്തിലുള്ള സ്വർണത്തിന്റെ അളവാണ്. ലോകത്തേറ്റവും കൂടുതൽ സ്വർണ ശേഖരമുള്ളത് യുഎസിനാണെന്നാണ് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ പറയുന്നത്. 8,133 ടൺ സ്വർണം അവരുടെ ഖജനാവിലുണ്ടെന്ന് ട്വിറ്ററിൽ (എക്‌സ്) പോസ്റ്റ് ചെയ്ത കണക്കിൽ വ്യക്തമാക്കി. 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകന്ന ഇന്ത്യയുടെ ഖജനാവിൽ 797 ടൺ സ്വർണമുണ്ടെന്നും കണക്കിൽ പറയുന്നു. കരുതൽ ശേഖരത്തിൽ ലോകത്ത് ഒമ്പതാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

3355 ടൺ സ്വർണമുള്ള ജർമനിയാണ് പട്ടികയിൽ രണ്ടാമത്. മൂന്നാമതുള്ള ഇറ്റലിക്ക് 2452 ടൺ സ്വർണശേഖരമുണ്ട്. റഷ്യ (2330), ചൈന (2113), സ്വിറ്റ്‌സർലാൻഡ് (1040), ജപ്പാൻ (846) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള രാജ്യങ്ങളുടെ സമ്പാദ്യം. (Mediaone News)

അടുത്ത സ്ഥാനങ്ങളിലുള്ള രാജ്യങ്ങളും സ്വർണ ശേഖരവും (ടണ്ണിൽ)

  • നെതർലാൻഡ്- 612
  • തുർക്കി -440
  • തായ്‌വാൻ -424
  • പോർച്ചുഗൽ -383
  • ഉസ്‌ബെക്കിസ്ഥാൻ -377
  • സൗദി അറേബ്യ -323
  • കസാഖിസ്ഥാൻ -314
  • യു.കെ -310
  • ലബനോൻ -287
  • സ്‌പെയിൻ -282
  • ആസ്ട്രിയ -280
  • പോളണ്ട് -277
  • തായ്‌ലാൻഡ് -244
  • ബെൽജിയം -227
  • സിംഗപ്പൂർ -225
  • അൾജീരിയ -174
  • വെനിസ്വേല -161
  • ഫിലിപ്പൈൻസ് -158
  • ബ്രസീൽ -130
  • ഇറാഖ് -130
  • ഈജിപ്ത് -126
  • സ്വീഡൻ -126
  • ദക്ഷിണാഫ്രിക്ക -125
  • മെക്‌സിക്കോ -120
  • ലിബിയ -117
  • ഗ്രീസ് -114
  • റൊമാനിയ -104
  • ദക്ഷിണ കൊറിയ -൧൦൪

    Gold reserves in Indian treasury?

Similar Posts