World
google office

ഗൂഗിള്‍ ഓഫീസ്

World

ചെലവ് ചുരുക്കല്‍; ഗൂഗിള്‍ ഓഫീസില്‍ നിന്നും ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുന്നു

Web Desk
|
27 April 2023 7:21 AM GMT

ഉണക്ക മാമ്പഴം, മഫിന്‍സ്, ഒനിയന്‍ റിംഗ്സ് എന്നിവയാണ് സൗജന്യമായി വിതരണം ചെയ്തിരുന്നത്

കാലിഫോര്‍ണിയ: ഒരുകാലത്ത് ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങളും സൗകര്യങ്ങളും നല്‍കുന്ന കമ്പനിയായിരുന്നു ഗൂഗിള്‍. ഇടവേളയില്‍ നല്‍കുന്ന ലഘുഭക്ഷണം അതിലൊന്നായിരുന്നു. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിനു ശേഷം ഇപ്പോള്‍ വീണ്ടും കമ്പനി ചെലവ് ചുരുക്കാനൊരുങ്ങുകയാണ്. സൗജന്യ ഓഫീസ് ലഘുഭക്ഷണങ്ങൾ വെട്ടിക്കുറച്ചുകൊണ്ടാണ് ഗൂഗിള്‍ ദൈനംദിന ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുന്നത്.

ഉണക്ക മാമ്പഴം, മഫിന്‍സ്, ഒനിയന്‍ റിംഗ്സ് എന്നിവയാണ് സൗജന്യമായി വിതരണം ചെയ്തിരുന്നത്. ''അവര്‍ ഉണങ്ങിയ മാമ്പഴം കൊണ്ടുപോയി'' കമ്പനിയുടെ സാൻ ഫ്രാൻസിസ്കോ ഓഫീസിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന ഒരു ഗൂഗിൾ ജീവനക്കാരൻ അറ്റ്ലാന്‍റിക്കിനോട് പറഞ്ഞു. ലഘുഭക്ഷണങ്ങള്‍ സാൻ ഫ്രാൻസിസ്കോ ഓഫീസിൽ നിന്ന് അപ്രത്യക്ഷമായതായും അദ്ദേഹം വെളിപ്പെടുത്തി.ചില 'ഭക്ഷണ ആനുകൂല്യങ്ങൾ ഇല്ലാതാക്കിയിരിക്കാം' ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.



ഈ വർഷം ജനുവരിയിൽ ഗൂഗിൾ 12,000 പേരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. എല്ലായ്പ്പോഴും ജീവനക്കാരോട് അനുഭാവപൂര്‍വം പെരുമാറുന്ന കമ്പനിയായ ഗൂഗിളിന്‍റെ നടപടി ടെക് ലോകത്തെ ഞെട്ടിച്ചിരുന്നു. പ്രസവവാധിയില്‍ പോയ ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. ന്യൂയോർക്ക് ഓഫീസുകളിൽ, റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാർക്ക് ഇപ്പോഴും ജോലിയുണ്ടോ ഇല്ലയോ എന്നറിയാൻ അവരുടെ ആക്സസ് കാർഡ് പരിശോധിക്കാൻ ക്യൂവിൽ നിൽക്കേണ്ടി വന്നു.പിരിച്ചുവിടലുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട്, മുൻ ഗൂഗിൾ ജീവനക്കാരും സഹകരിച്ച് സിഇഒ സുന്ദർ പിച്ചൈക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു.

Similar Posts